അഭയക്കേസിൽ കുറ്റവിമുക്തരാക്കണം; പ്രതികളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

അഭയക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് കോട്ടൂർ സിസ്റ്റർ സെഫി എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വിചാരണ തടയണമെന്ന ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സിബിഐയോട് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.

കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഇരുവരും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ നേരത്തെ ഹർജി നൽകിയിരുന്നു.

എന്നാൽ ഇത് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News