പട്ടികജാതി-പട്ടികവര്‍ഗ്ഗ നിയമം സംരക്ഷിക്കണം; ദളിത് സംഘടനകളുടെ ഹര്‍ത്താലിന് തുടക്കമായി

കേരളത്തില്‍ ദളിത് സംഘടനകളുടെ ഹര്‍ത്താലിന് തുടക്കമായി. പട്ടികജാതി പട്ടിക വര്‍ഗ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുന്നത്.  രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമം ദുര്‍ബലപ്പെടുത്തുന്നുവെന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടാണ് ഇന്ന് ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ നടത്തുന്നത്.

എന്നാല്‍ ഹര്‍ത്താല്‍ ദിനം കെഎസ്ആര്‍ടിസി ബസ് ഓടിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്കെതുമെന്ന നേരത്തെ കെ.എസ്.ആര്‍.ടി.സി. എം.ഡി. അറിയിച്ചിരുന്നു. അതുപ്രകാരം കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്നുണ്ട്.

വാഹനഗതാഗതം തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here