പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.
മാര്‍ച്ച് 16ന് വാദം കേട്ടപ്പോള്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടാനുള്ള സുപ്രീം കോടതി നീക്കത്തെ കേന്ദ്രം എതിര്‍ത്തിരുന്നു.
ഇപ്പോള്‍ റിപ്പോര്‍ട് സമര്‍പ്പിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടലിനെ കേന്ദ്രം എതിര്‍ത്തിരുന്നത്.
കേന്ദ്രത്തിന്റെ വാദം ശരിവെച്ച കോടതി അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടാതെ കേസ് ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.
ഇപ്പോഴുള്ള അന്വേഷണം പര്യാപ്തമല്ലെന്നും കോടതി ഇടപെടല്‍ അനിവാര്യമാണന്നുമാണ് ഹര്‍ജിക്കാരുടെ വാദം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here