ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; LDF സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ച് കല്യാണക്കുറിയും; വ്യത്യസ്തമായി ഈ വോട്ടഭ്യർത്ഥന

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ച് കല്യാണകുറിയും . മുൻ ചെങ്ങന്നൂർ MLA K K രാമചന്ദ്രൻ നായരുടെ ഡ്രൈവറായിരുന്ന ജോയ്സ് മത്തായിയുടെ കല്യാണ കല്യാണക്കുറിയിലാണ് സജി ചെറിയാന്റെ പടവും , ചിഹ്നവും സ്ഥാനം പിടിച്ചത്.

വ്യത്യസ്തമായ വോട്ടഭ്യർത്ഥന ആളുകളിൽ കൗതുകം ഉളവാക്കിയിരിക്കുകയാണ്

മുൻ നഗരസഭാ കൗൺസിലറായ ഷാനവാസിന്റെ വീട്ടിൽ കല്യാണം വിളിക്കാനായി എത്തിയതാണ് ജെ ജോയിസ് മത്തായി. കവർ തുറന്ന് നോക്കി ഷാനവാസ് പറഞ്ഞ കമന്റ് കൂട്ട ചിരിയുണർത്തി.

കല്യാണം കഴിക്കുന്നത് LDF സജി ചെറിയാൻ ആണോ എന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ ആവില്ല. കാരണം DYFI നേതാവും മുൻ MLA K K രാമചന്ദ്രൻ നായരുടെ ഡ്രൈവറുമായ ജോയിസ് മത്തായിയുടെ കല്യാണകുറി ഒരു ഒന്നൊര സംഭവം ആണ്.

സജി ചെറിയാന്റെ പേരും ചിഹ്നവും പതിച്ച കല്യാണ കുറിയാണ് ജോയ്സ് മത്തായി വിതരണം ചെയ്യുന്നത്. വോട്ടഭ്യർത്ഥ കലർന്ന കല്യാണ കുറിക്ക് പിന്നിലെ ചേതോ വികാരം എന്ന് ചോദിച്ചാൽ ജോയ്സ് ഇങ്ങനെ മറുപടി പറയും

ഏപ്രിൽ 26ന് രാവിലെ പുലിയൂർ മാർത്തോമ്മ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ വിളിക്കാനുള്ള അന്തിമ ഓട്ടത്തിലാണ് ജോയസ്.

സ്ഥാനാർത്ഥിയായ സജി ചെറിയാൻ അടക്കമുള്ള നേതാക്കളെ ഇനിയും കല്യാണം വിളിച്ചിട്ടില്ല . ഇതിനിടയിൽ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടും അഭ്യർത്ഥിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ കല്യാണ കുറിമാനവുമായി തന്റെ ഇഷ്ട രാഷ്ട്രീയ നേതാവിന് വേണ്ടി തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിക്കുകയാണ് ജോയ്സ് മത്തായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News