ദളിത് ഐക്യവേദി ഹര്‍ത്താല്‍; വാഹനങ്ങള്‍ക്ക് നേരെ വ്യപക കല്ലേറും തടയലും ; കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവെച്ചു

പട്ടികജാതി പട്ടിക വര്‍ഗ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ തുടരുന്നു. സംസ്ഥാനത്താകെ വാഹനങ്ങള്‍ക്ക് നേരെ വ്യപക കല്ലേറാണ് നടക്കുന്നത്.

നിരത്തിലിറങ്ങുന്ന വാഹനങ്ങളെ സമരക്കാര്‍ തടഞ്ഞു.  ആക്രമണത്തെ തുടര്‍ന്ന തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഹര്‍ത്താലിന്‍റെ മറവില്‍ പലസ്ഥലങ്ങളിലും ആക്രമണം തുടരുകയാണ്. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിന്‍റെ പേരില്‍ നേരത്തെ ആദിവാസി ഗോത്രസഭാ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗീതാനന്ദനടക്കം 12 പേരാണ് അറസ്റ്റിലായത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News