പൊതുസ്ഥലത്ത് വസ്ത്രം ഊരിയെറിഞ്ഞ് നടിയുടെ പ്രതിഷേധം; വീട്ടില്‍ നിന്ന് ഇറക്കി വിടുമെന്ന് ഭീഷണി

പൊതുസ്ഥലത്ത് വസ്ത്രം ഊരിയെറിഞ്ഞ് നടി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് നിന്ന് ഇറക്കി വിടുമെന്ന് ഭീഷണി. ടോളിവുഡിലെ ശ്രദ്ധേയ നടി ശ്രീ റെഡ്ഢിയ്ക്കെതിരെയാണ് വീട്ടുടമസ്ഥന്‍റെ ഭീഷണി.

‘എന്റെ വീട്ടുടമസ്ഥന്‍ എന്നെ വിളിച്ചിരുന്നു. എന്നെ താമസസ്ഥലത്ത് നിന്ന് ഇറക്കിവിടുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊരു ഇടുങ്ങിയ ചിന്താഗതിയാണ്’- ശ്രീ റെഡ്ഡി ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം വ്യക്തമാക്കിയത്.

മേല്‍വസ്ത്രം ധരിക്കാതെയാണ് കാസ്റ്റിംഗ് കൗച്ചിനെതിരെ വ്യത്യസ്ത പ്രതിഷേധം നടത്തിയത്.

താരത്തിന്റെ ഈ പ്രതിഷേധത്തില്‍ ഞെട്ടിയിരിക്കുകയാണ് തെലുങ്ക് ഇന്‍ഡസ്ട്രി. തെലുങ്ക സിനിമാ ഇന്‍ഡസ്ട്രിയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്ന് പറച്ചിലുമായി ഇതിനുമുമ്പേയും നടി രംഗത്തെത്തിയിരുന്നു.
ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ തെലുങ്ക് ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന് പുറത്ത് കുത്തിയിരുന്നായിരുന്നു താരം പ്രതിഷേധിച്ചത്.

പിന്നീട് പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് താരം പ്രതിഷേധം അവസാനിപ്പിച്ചത്.

തെലുങ്ക് സിനിമ രംഗത്ത് കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടര്‍ന്നിട്ട് ദിവസങ്ങളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News