മദ്യപിച്ച് യുവതിയുടെ പരാക്രമണം പൊലീസിനോട്; വീഡിയോ വൈറല്‍

കുടിച്ച് ലക്കില്ലാതെ പൊലീസുകാരുടെ നേര്‍ക്ക് തട്ടിക്കയറുന്ന സ്​ത്രീയുടെ വീഡിയോ വൈറലാവുന്നു. ഹൈദരാബാദിലാണ് സംഭവം.

അർധരാത്രി സുഹൃത്തുമൊത്ത്​ കാറിൽ സഞ്ചരിക്കുകയായിരുന്നു  സ്​ത്രീ.  ചെക്കിങ്ങിനെ തുടർന്ന്​  പൊലീസ് വാഹനം നിര്‍ത്തിച്ചു. തുടര്‍ന്ന് പൊലീസുമായി കലഹിച്ചതിനെത്തുടര്‍ന്ന്   മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രെത്​ലെയ്​സർ ടെസ്​റ്റിന് വിധേയയാക്കി.

ഇതിന് ശേഷം പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നേരെ  യുവതി അസഭ്യവര്‍ഷം നടത്തി.  ഈ ദൃശ്യങ്ങള്‍  പകർത്തുകയായിരുന്ന  പ്രാദേശിക ചാനൽ കാമറാമാനെ യുവതി പിന്തുടർന്ന്​  കല്ലെടുത്ത്​ എറിയുന്നതും വീഡിയോയിൽ കാണാം.

യുവതിയും സുഹൃത്തും  പരിധിയിലധികം മദ്യപിച്ചിരുന്നതായി പൊലീസ്​ മാധ്യമങ്ങളോട്​ പറഞ്ഞു. മദ്യപിച്ച്​ വണ്ടിയോടിച്ച​ സ്​ത്രീക്കെതിരെ കേസെടുത്തിട്ടുണ്ട്​.

എന്നാൽ പൊലീസുമായി കയർത്തതിന്​ കൂടെയുണ്ടായ സ്​ത്രീക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവർ​ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News