ബിജെപി എംഎല്‍എ പീഡിപ്പിച്ചു; യോഗിയുടെ വസതിക്കുമുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു

ബലാല്‍സംഗ കേസില്‍ കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു.

ഇന്നലെ യോഗിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു യുവതിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്. മരണം എങ്ങനെയെന്ന് വ്യക്തമാക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായില്ല. സ്വഭാവിക മരണമാണെന്ന് തെളിയിക്കാനുളള ശ്രമത്തിലാണ് പൊലീസ്.

ഇന്നലെയാണ് യുവതിയും കുടുംബവും യോഗിയുടെ വീടിന് മുന്നില്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി പരാതിയുമായി പലയിടത്തും ചെന്നെന്നും എന്നാല്‍ നടപടി സ്വീകരിക്കാന്‍ ഒരാള്‍ പോലും തയ്യാറായില്ലെന്നും യുവതി പറഞ്ഞിരുന്നു.

ഉന്നാവയില്‍നിന്നുള്ള ബിജെപി എംഎല്‍ എ കുല്‍ദീപ് സെന്‍ഗറും കൂട്ടാളികളും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

‘ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി പലയിടത്തും പരാതിയുമായി ചെന്നു. എന്നാല്‍ ആരും അത് കേള്‍ക്കാന്‍ മനസുകാണിച്ചില്ല. എന്നെ ആക്രമിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നാണെന്റെ ആവശ്യം. അല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും.മുഖ്യമന്ത്രിയുടെ അടുത്തെത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല’. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ തങ്ങള്‍ക്കെതിരെ ഭീഷണികളുമുണ്ടായെന്നും യുവതി പറയുന്നു

അതേസമയം, പത്ത് പന്ത്രണ്ട് വര്‍ഷമായി ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതാണ് യഥാര്‍ഥ കാരണമെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ലക്‌നൗ എഡി ജി രാജീവ് കൃഷ്ണന്റെ പ്രതികരണം.

യുവതിയുടെയും കുടുംബത്തിന്റെയും ആത്മഹത്യാശ്രമം പൊലീസ് തടയുകയും ഇവരെ ഗൗതം പാലി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് യുവതി വീണ്ടും ആത്മഹത്യ ചെയ്യാന്‍ മുതിര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News