അമ്പതോളം പരുന്തുകൾ 24 മണിക്കൂറിനിടെ ചത്ത് വീണു; കാരണം അറിഞ്ഞ് ജനങ്ങൾ ഭീതിയില്‍

കുതിച്ചുപൊങ്ങുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മനുഷ്യന് നാശം വിതയ്ക്കുന്ന അവസ്ഥയ്ക്ക് അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.

മലിനീകരണത്തില്‍ പിടിച്ചു നില്‍ക്കാനവാതെ ചെറു ജീവജാലങ്ങള്‍ ചത്ത് വീഴുന്നത് മനുഷ്യനുള്ള മുന്നറിയിപ്പാണ്. എന്നിട്ടും ഇതൊന്നും വകവെയ്ക്കാതെയുള്ള ചെയ്തികള്‍ വന്‍ നാശത്തിലേക്കാണ് നാടിനെ നയിക്കുന്നത്.

ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബംഗാളിലെ വാർത്തകൾ. പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ ചത്ത് വീണത് 50ഓളം പരുന്തുകളാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് സിലിഗുരി . വ്യവസായ നഗരമല്ലാതിരുന്നിട്ടു അന്തരീക്ഷ മലിനീകരണമുയരുന്നത് ജനങ്ങളില്‍ ഭീതി പരത്തുന്നുണ്ട്.

പരുന്തുകള്‍ ചത്ത് വീണതിന് പിന്നില്‍ ഭക്ഷ്യവിഷബാധയാവാം കാരണമെന്ന് മൃഗഡോക്ടര്‍മാരും വന്യജീവി സംരക്ഷകരും സംശയിക്കുന്നു.

സംശയ ദുരീകരണത്തിനായി ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News