ഗോഡ്‌സെ ഗാന്ധിക്കിട്ട് അളള് വെച്ചന്നാ തോന്നുന്നേ; ആഭാസം ട്രെയിലര്‍ ഹിറ്റ്

സൂരാജ് വെഞ്ഞാറമൂട് വ്യത്യസ്ത കഥാപാത്രമായി വരുന്ന ആഭാസത്തിന്റെ ട്രെയിലറിന് വമ്പന്‍ സ്വീകാര്യത. വന്‍ കൈയ്യടിയോടെയാണ് ആരാധകരും സമൂഹ മാധ്യമങ്ങളും ആഭാസത്തിന്റെ രണ്ടാം ട്രെയിലര്‍ ഏറ്റെടുത്തിരിക്കുന്നത്.

നേരത്തെ ഇറങ്ങിയ ആദ്യ ടീസറും ട്രെയിലറും വന്‍ ഹിറ്റായിരുന്നു. വിഷുവിന് റിലീസാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് റിമാ കല്ലിങ്കലാണ്.

നവാഗതനായ ജൂബിത്ത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സഞ്ജു ഉണ്ണിത്താനാണ്.

അലന്‍സിയര്‍, ഇന്ദ്രന്‍സ്, നാസര്‍, മാമുക്കോയ, ശീതള്‍ ശ്യാം, സുജിത് ശങ്കര്‍, സുധി കോപ്പ, അഭിജ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രസന്ന എസ് കുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. ഊരാളിയാണ് ആഭാസത്തിന് സംഗീതം ചെയ്തിരിക്കുന്നത്.

ഒരു ബസും അതിലെ യാത്രക്കാരും,യാത്രയില്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News