സ്മിത്തിനെ പൊങ്കാലയിട്ടവരെ; കൊഹ്ലി ചെയ്തത് കണ്ടോ; ഇതും മാന്യതയില്ലാത്ത കളി തന്നെയാണ്; ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം

സ്റ്റീവ് സ്മിത്തും കൂട്ടരും ചെയ്ത പന്തിലെ കൃത്രിമം കാട്ടല്‍ വിവാദം ക്രിക്കറ്റ് ലോകത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ല. ആഗോളതലത്തില്‍ തന്നെ ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ സ്മിത്തും സംഘവും പടിക്ക് പുറത്താണ്.

അതിനിടയിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകന്‍ വിരാട് കൊഹ്ലിയും വിവാദം ക്ഷണിച്ച് വരുത്തിയത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കെതികരായ മത്സരത്തിനിടെയാണ് ബംഗളുരു നായകന്‍ കൂടിയായ കൊഹ്ലിയുടെ വിവാദ പ്രവൃത്തി.

കൊല്‍ക്കത്തന്‍ ബാറ്റ്‌സ്മാന്‍മാരുടെ തലയ്ക്ക് നേരെ പന്തെറിയാന്‍ ആവശ്യപ്പെട്ടാണ് കൊഹ്ലി ക്ഷണിച്ചു വരുത്തിയത്. മത്സരത്തില്‍ തോല്‍ക്കുമെന്നുറപ്പായതോടെയാണ് ബംഗളുരു നായകന്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരുടെ തല എറിഞ്ഞു തകര്‍ക്കാന്‍ ആവശ്യപ്പെട്ടത്.

വെസ്റ്റിന്‍ഡീസ് താരം കൂടിയായ ആന്ദ്രെ റസ്സലായിരുന്നു ക്രീസില്‍. ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനോട് കൊഹ്ലി ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൊല്‍ക്കത്ത അഞ്ചിന് 151 എന്ന നിലയില്‍ നില്‍ക്കെയാണ് റസ്സലിന്റെ തല ലക്ഷ്യമാക്കി പന്തെറിയാന്‍ ഉമേഷ് യാദവിനോട് കോഹ്ലി ആവശ്യപ്പെടുന്നത് ക്യാമറകണ്ണുകളില്‍ പതിഞ്ഞത്.

വീഡിയോ കാണാം

ആദ്യം മുതലെ ഉമേഷടക്കമുള്ള ബൗളര്‍മാര്‍ ബാറ്റ്‌സ്മാന്‍മാരുടെ തല ലക്ഷ്യമിട്ടായിരുന്നു പന്തെറിഞ്ഞിരുന്നത്. മത്സരത്തില്‍ 4 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങാനായിരുന്നു കോഹ്ലിപ്പടയുടെ വിധി.

എന്നാല്‍ കൊഹ്ലിയുടെ നടപടി വിവാദത്തിലായിട്ടുണ്ട്. 1930 കളുടെ തുടക്കത്തില്‍ ഇംഗ്ലിഷ് ടീം ആവിഷ്‌കരിച്ച ബോഡി ലൈന്‍ തന്ത്രത്തോടാണ് പലരും ഇതിനെ ഉപമിക്കുന്നത്. ബ്രാഡ്മാന്റെ പ്രതാപകാലമായിട്ടും 1932 – 33 സീസണിലെ ആഷസില്‍ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചത് ഇപ്രകാരമായിരുന്നു. ഇത് പിന്നീട് പരക്കെ വിമര്‍ശനത്തിന് കാരണമായിരുന്നു. ക്രിക്കറ്റിലെ പല മാറ്റങ്ങള്‍ക്കും കാരണമായത് ബോഡീലൈന്‍ തന്ത്രമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here