
കേന്ദ്ര സര്‍ക്കാരിന്റെ നദീ സംയോജന പദ്ധതിയ്ക്ക് തിരിച്ചടി. രാജ്യത്തെ എല്ലാ നദികളുടേയും ചുമതല കേന്ദ്ര സര്‍ക്കാരിന് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നദികളുടെ ചുമതല കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്ന് പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി.
മുല്ലപ്പെരിയാന്‍,കാവേരി തുടങ്ങി രാജ്യത്തുള്ള നദീ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തടാകങ്ങളുടേയും നദികളുടേയും ചുമതല കേന്ദ്ര സര്‍ക്കാരിന് കീഴിലാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
വിഷയം പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് തര്‍ക്കങ്ങളുടെ പേരില്‍ നദികളുടെയെല്ലാം ചുമതല കേന്ദ്ര സര്‍ക്കാരിന് നല്‍കാനാകില്ലെന്ന് വ്യക്തമാക്കി. അന്തര്‍ സംസ്ഥാന നദീ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ട്.
ഭരണഘടന പരമായ തടസങ്ങളും ഉള്ളതിനാല്‍ നദികളുടെ അവകാശം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ക്ക് കഴിയില്ല. നദീ സംയോജന പദ്ധതികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായി സുപ്രീംകോടതി വിധി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here