ജഗദീഷ് ടൈറ്ററിനേയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് ഇറക്കിവിട്ടു

ദളിതര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദില്ലിയില്‍ നടത്തിയ ഉപവാസ സമരത്തില്‍ നിന്ന് നേതാക്കളായ ജഗദീഷ് ടൈറ്ററിനേയും, സജ്ജന്‍ കുമാറിനെയും ഇറക്കിവിട്ടു.രാഹുല്‍ഗാന്ധി സമരത്തില്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് ഇരുവരേയും പുറത്താക്കിയത്.29 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഉപവാസ സമരം സംഘടിപ്പിച്ചു.

രാജ്ഘട്ടില്‍ നടന്ന് ഏകദിന ഉപവാസ സമരത്തില്‍ പങ്കെടുക്കാനാണ് കോണ്‍ഗ്രസ് നേതാക്കളായ ജഗദീഷ് ടൈറ്ററും സജ്ജന്‍ കുമാറും എത്തിയിരുന്നത്. എന്നാല്‍ ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് കൊണ്ട് നടക്കുന്ന ഉപവാസ സമരത്തില്‍ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടവര്‍ പങ്കെടുത്താല്‍ അത് പ്രതിഷേധത്തിന്റെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.

തുടര്‍ന്ന് ഇരുവരേയും രാഹുല്‍ഗാന്ധി എത്തുന്നതിന് മുമ്പ് ഇറക്കി വിട്ടു. എന്നാല്‍ ഇറക്കിവിട്ടതല്ലെന്നും അഭിവാദ്യമര്‍പ്പിച്ച മടങ്ങി പോകുകയാണെന്നും ഇരുവരും വ്യക്തമാക്കി.അതിന് ശേഷം എത്തിയ രാഹുല്‍ഗാന്ധി ഉപവാസ പന്തല്‍ സന്ദര്‍ശിച്ചു.

രാജ്ഘട്ടിലെ മഹാത്മാ ഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.ദളിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് ദില്ലിയുടെ ചുമതലയുള്ള എഐസിസി വക്താവ് പി,സി ചാക്കോ വ്യക്തമാക്കി.

സുപ്രീം കോടതിയുടെ പുതിയ വിധിയിലൂടെ എസ് സി/ എസ്എടി നിയമം ദുര്‍ബലമാക്കിയിക്കുകയാണ് എന്നാണ് ദളിതരുടെ വാദം. വിധിക്കെതിരെ രാജ്യമൊട്ടൊകെ നടന്ന പ്രതിഷേധത്തില്‍ നിരവധി പേര്‍ കൊലപ്പെട്ടിരുന്നു. ആക്രമം അഴിച്ചുവിട്ട പൊലീസിന്റെ മൃഗീയ നടപടിക്കള്‍ക്കെതിരെ 29 സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഉപവാസ സമരം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News