ഭാസ്‌കര കാരണവര്‍ വധകേസ്; ഷെറിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഭാസ്‌കര കാരണവര്‍ വധകേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി വിധിക്കെതിരെ ഷെറിന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 2009 നവംബര്‍ 7നാണ് കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.

മരുമകളായ ഷെറിനായിരുന്നു കേസിലെ മുഖ്യപ്രതി. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കേസില്‍ ഷെറിനു പുറമെ ബാസിത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News