ടൊവീനോയുടെ തീവണ്ടിയിലെ പുതിയ ഗാനം ശ്രദ്ധേയമാകുന്നു

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ തീവണ്ടിയിലെ ഗാനം ശ്രദ്ധനേടുന്നു. ശ്രേയഘോഷാൽ ഹരിശങ്കർ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന പാട്ടിന്റെ ലിറിക്കല്‍ ഓഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

ടൊവിനോ തോമസ് തന്‍റെ ഫേസ്ബുക്കിലൂടെയാണ് ഗാനം പങ്കുവച്ചിരിക്കുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. വിഷുവിന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. തൊഴില്‍ രഹിതനായ ചെറുപ്പക്കാരനായാണ് ടോവിനോ ചിത്രത്തിലെത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like