കോട്ടയംകാരി അമിയ സലിം ചരിത്രത്തിലേക്കൊരു പരീക്ഷ എ‍ഴുതുന്നു

CBSE കണക്ക് പരീക്ഷയിൽ ചോദ്യപേപ്പർ മാറിക്കിട്ടിയ വിദ്യാർത്ഥിനിക്ക് മാത്രമായി പുനപ്പരീക്ഷ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു . ഈ വർഷത്തെ കണക്കു പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കുന്നതിനു മുൻപ് വിദ്യാർത്ഥിനിക്കു മാത്രമായി പരീക്ഷ നടത്താൻ കോടതി CBSE ക്ക് നിർദ്ദേശം നൽകി .ചോദ്യപേപ്പർ മാറിക്കിട്ടിയ വിദ്യാർത്ഥിനി കോട്ടയം സ്വദേശിനി അമിയ സലിമിന്റെ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ഈ വർഷം പത്താം ക്ലാസ് കണക്ക് പരീക്ഷ എഴുതിയ അമിയക്ക് ലഭിച്ചത് 2014 ലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. ഇതു മനസ്സിലാക്കിയ വിദ്യാർഥിനി സിബിഎസ്ഇ അധികൃതർക്ക് പരാതി നൽകിയിരുന്നു.

സി ബി എസ്ഇ ചോദ്യപേപ്പർ ചോർച്ച യുമായി സംഭവത്തിന് ബന്ധമുള്ളതായും സംശയം ഉയർന്നു. യഥാർത്ഥ ചോദ്യപ്പേപ്പർ മാറ്റി പകരം മറ്റൊരു ചോദ്യപ്പേപ്പർ വയ്ക്കുകയായിരുന്നോ എന്നതായിരുന്നു സംശയം .

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പെൺകുട്ടി സിബിഎസ്ഇ പരാതി നൽകിയതെങ്കിലും ഒരു നടപടിയുമുണ്ടായില്ല . കണക്കു പരീക്ഷ രണ്ടാമത് നടത്താനും സിബിഎസ്ഇ തയ്യാറായില്ല.

ഇതിനെത്തുടർന്നാണ് കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽ പരീക്ഷയെഴുതിയ കുമ്മനം സ്വദേശിനിയായ സമിയ സലിം ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ വാദം കേട്ട കോടതി അമിയക്ക് മാത്രമായി പ്രത്യേകം കണക്കു പരീക്ഷ നടത്താൻ ഉത്തരവിടുകയുമായിരുന്നു .

പരീക്ഷയുടെ മൂല്യനിർണയം ആരംഭിക്കുന്നതിനു മുൻപായി പെൺകുട്ടി മാത്രമായി പുനഃപരീക്ഷ നടത്താനാണ് കോടതിയുടെ നിർദേശം.

2014ലെ ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തണമെന്നായിരുന്നു വിദ്യാർഥിനിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. പകരം പുനഃപരീക്ഷ നടത്താൻ നിർദേശിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News