ഇത് പൊളിക്കും; പ്രണവിന്‍റെ നായികയായി കല്യാണി; സംവിധാനം ഐവി ശശിയുടെ മകന്‍; കല്യാണി മനസ്സ് തുറക്കുന്നു

മലയാളത്തിലെ എക്കാലത്തേയും ഏറ്റവും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാലും പ്രിയദര്‍ശനുമായുള്ളത്. മലയാള സിനമയ്ക്ക് ചരിത്ര വിജയങ്ങളാണ് കൂട്ടുകെട്ട് സമ്മാനിച്ചിട്ടുള്ളത്.

ചിത്രവും കിലുക്കവും താളവട്ടവും മലയാളക്കരയിലുണ്ടാക്കിയ ഓളം ചെറുതല്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ഒപ്പത്തിലൂടെ ലാല്‍ പ്രിയന്‍ കൂട്ടുകെട്ട് വീണ്ടുമെത്തിയപ്പോള്‍ ബമ്പര്‍ ഹിറ്റായിരുന്നു.

കാലം കടന്നുപോയപ്പോള്‍ ഇരുവരുടെയും മക്കള്‍ വെള്ളിത്തിരയില്‍ സ്വപ്നവിജയം നേടി മുന്നേറുകയാണ്. ആദിയെന്ന ആദ്യ ചിത്രത്തിലൂടെ പ്രണവ് മോഹന്‍ലാല്‍ നായകനിരയില്‍ അരങ്ങേറയപ്പോള്‍ നിറഞ്ഞമനസ്സോടെയാണ് മലയാളികള്‍ സ്വീകരിച്ചത്.

പ്രിയദര്‍ശന്‍റെ മകള്‍ കല്യാണിയാകട്ടെ തെലുങ്കിൽ നാഗാർജുനയുടെ മകൻ അഖിൽ അഖിനേനിയുമൊത്ത് ‘ഹലോ’ യിലൂടെ വമ്പന്‍ ജയം പിടിച്ചെടുത്തു.

താരപകിട്ടിന്‍റെ നിറവില്‍ നില്‍ക്കുമ്പോ‍ഴാണ് കല്യാണി മനസ്സ് തുറന്നത്. പ്രണവ് നായകനാകുന്ന ചിത്രത്തില്‍ നായികാ വേഷത്തില്‍ താനെത്തുമെന്ന് കല്യാണി പ്രത്യാശ പ്രകടിപ്പിച്ചു. പ്രമുഖ  മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി നിലപാട് വ്യക്തമാക്കിയത്.

കല്യാണിയുടെ വാക്കുകള്‍ ഇങ്ങനെ

അച്ഛനും അമ്മയ്ക്കും ഒരുപാട് ഫാൻസ് ഉണ്ടെങ്കിലും ഞങ്ങളെ വളർത്തിയത് സാധാരണക്കാരായാണ്. പഠിക്കുമ്പോൾ ചെന്നൈയിലെ സ്കൂളിൽ സെലിബ്രിറ്റി പദവിയൊന്നും ഇല്ലായിരുന്നു. മോഹൻലാലങ്കിളിന്റെയും ഐ.വി. ശശി അങ്കിളിന്റെയും സുരേഷ് അങ്കിളിന്റെയും കുടുംബങ്ങളുമായിട്ടായിരുന്നു ഏറ്റവും അടുപ്പം. അപ്പുവും (പ്രണവ് മോഹൻലാൽ) അനിയും (അനി ശശി) കീർത്തിയുമാണ് (കീർത്തി സുരേഷ്) ഏറ്റവും അടുത്ത സുഹൃത്തുക്കൾ. അപ്പു അന്ന് ഊട്ടിയിലാണ് പഠിക്കുന്നത്.

അവധിക്ക് യാത്രകളൊക്കെ ഒരുമിച്ചാണ്. ഞങ്ങളുടെ ആൽബം നിറയെ അപ്പുവുമൊത്തുള്ള ചിത്രങ്ങളാണ്. എനിക്ക് അപ്പു സഹോദര നെപ്പോലെയാണ്. സ്വന്തം അനിയൻ ചന്തുവിനേക്കാൾ കൂ ടുതൽ ഞാൻ ഫോട്ടോ എടുത്തിട്ടുള്ളത് അവനൊപ്പമാകും. വലുതായപ്പോൾ അപ്പു ചെന്നൈയിലെത്തി.

അപ്പോൾ എല്ലാ വരെയും കസിനാണെന്നാണ് പരിചയപ്പെടുത്തിയത്. അച്ഛയുടെ അടുത്ത സുഹൃത്തിന്റെ മകൻ എന്നൊക്കെ പറയാൻ ബുദ്ധിമുട്ടല്ലേ. അനി ഞങ്ങളുടെയിടയിലെ മുതിർന്ന ആളാണ്. ഭയങ്കര ടാലന്റഡ്. അച്ഛന്റെ എട്ട് സിനിമകളിൽ അനി അസിസ്റ്റന്റായി. ഇപ്പോൾ സ്വന്തമായി സിനിമ ചെയ്യാൻ പോകുന്നു. ഉറപ്പാണ്, ആ സിനിമയിൽ എന്തെങ്കിലും അദ്ഭുതം ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News