ടെലിവിഷന്‍ ചരിത്രത്തിന് പുത്തന്‍ അനുഭവം പകരാന്‍ കൈരളിയുടെ ‘താരം അവതാരം’; ജനകീയപങ്കാളിത്തത്തോടെ ഇന്ന് രാത്രി 9 മണിക്ക് തുടക്കം

മലയാള താരങ്ങളുടെ മികച്ച രംഗങ്ങളും ഡബ്‌സ്മാഷും കോര്‍ത്തിണക്കി കൈരളി ഒരുക്കുന്ന ജനകീയ വിനോദ പരിപാടി താരം അവതാരത്തിന് ഇന്ന് തുടക്കം.

പ്രേക്ഷകരുടെ ഡബ്‌സ്മാഷാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണം. റിയാലിറ്റി ഷോകളുടെ അമിത ആഡംബരമില്ലാതെ പ്രേക്ഷകരുടെ കഴിവുകള്‍ മിനി സ്‌ക്രീനിലൂടെ ലോകത്തിന് കാഴ്ച വയ്ക്കാന്‍ കൈരളി ഒരുക്കുന്ന പുത്തന്‍ പരിപാടിയാണ് താരം അവതാരം.

ഇന്ന് രാത്രി 9 മണിക്ക് പരിപാടി ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാത്രി 9 മണിക്കാണ് താരം അവതാരം സംപ്രേക്ഷണം ചെയ്യുക. അരമണിക്കൂര്‍ നീളുന്ന പരിപാടി സോഷ്യല്‍മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശ്യാം മോഹനും പാര്‍വതിയുമാണ് അവതരിപ്പിക്കുക.

പ്രൊമോ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News