നീരവ് മോദിക്ക് കുരുക്ക് മുറുകുന്നു; അറസ്റ്റിന്‍റെ കാര്യത്തില്‍ ചൈനയുടെ നിലപാട് ഇങ്ങനെ

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോഡിയെ അറസ്റ്റ് ചെയ്യുന്നകാര്യം ഹോങ്കോങിന് തീരുമാനിക്കാമെന്ന് ചൈന. നീരവ് മോഡിയെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യർഥനയിലാണ് ചൈന തീരുമാനമറിയിച്ചത്.

റിപ്പോർട്ടുകളനുസരിച്ചു ചൈനയുടെ അധീനതയിലുള്ള സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിലാണ് നീരവ് മോഡിയുള്ളതെന്നു അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.

സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രതികരിച്ച ചൈനീസ് വിദേശകാര്യ വക്താവ് ചൈനയുടെ സഹായത്തോടെയും അറിവോടു കൂടിയും ഹോങ്കോങിന് മറ്റു രാജ്യങ്ങളുടെ നിയമ സംവിധാങ്ങളോട് സഹകരിക്കാൻ അനുവാദമുണ്ടെന്നു പറഞ്ഞിരുന്നു.

ഇതിനു ശേഷമാണു മന്ത്രി വി കെ സിങ് നീരവ് മോഡിയുടെ പ്രൊവിഷണൽ അറസ്റ്റിനു സാധ്യത തെളിയുന്നതായി പാർലമെന്റിൽ അറിയിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News