ദളിത് സംഘടനകളുടെ ഹര്‍ത്താലിനിടെ കാറില്‍ സഞ്ചരിച്ച സുരേഷ് ഗോപിക്ക് പണികിട്ടി; തിരുവല്ലയില്‍ സുരേഷ് ഗോപിയുടെ കാര്‍ തടഞ്ഞുവെച്ചു

ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ വാഹനം ഒഴിവാക്കിയാണ് LDF സ്ഥാനാർത്ഥി സജി ചെറിയാൻ പ്രചരണത്തിന് ഇറക്കിയത് .ചെങ്ങന്നൂർ മണ്ഡലത്തിൽ ഉണ്ടായിരിന്നിട്ടും മന്ത്രി ജി. സുധാകരനും ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ല. അതിനിടെ കാറിൽ യാത്ര ചെയ്ത BJP നേതാവ് സുരേഷ് ഗോപിയെ സമരാനുകൂലികൾ റോഡിൽ തടഞ്ഞ് വെച്ചു.

കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഭളിത് സംഘടനകൾ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ വാഹനം ഒഴിവാക്കിയാണ് LDF സ്ഥാനാർത്ഥി സജി ചെറിയാൻ ഐക്യദാർഢ്യം അറിയിച്ചത്.

സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഇന്നലെ ഫെയ്സ് ബുക്കിൽ ഐക്യ ഭാർഡ്യം പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി പ്രവർത്തകന്റെ ഇരുചക്രവാഹനത്തിന് പിന്നിലിരുന്നാണ് സജി ചെറിയാൻ മണ്ഡത്തിൽ പര്യടനം നടത്തിയത് . സമരത്തോട് ഉള്ള തന്റെ അനുഭാവം ആണ് പ്രകടിപ്പിച്ചതെന് സജി ചെറിയാൻ പറഞ്ഞു.

അതിനിടെ ചെങ്ങന്നൂർ മണ്ഡത്തിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായി കാറിൽ യാത്ര ചെയ്യവേ BJP നേതാവും , രാജ്യസഭാ അംഗവുമായ സുരേഷ് ഗോപിയെ സമരാനുകൂലികൾ തിരുവല്ലയിൽ തടഞ്ഞു. ഏറേ നേരം നീണ്ട പ്രതിഷേധത്തിനൊടുവിൽ പോലീസ് എത്തിയാണ് MP ക്ക് യാത്രാ സൗകര്യം ചെയ്തത്.

എന്നാൽ തൊട്ടടുത്ത കുറ്റൂരിലും സമാന പ്രതിഷേധം അരങ്ങേറി . ചെങ്ങന്നൂർ മണ്ഡലത്തിൽ ഉണ്ടായിരിന്നിട്ടും മന്ത്രി ജി. സുധാകരനും ഔദ്യോഗിക വാഹനം ഉപയോഗിച്ചില്ല.

എന്നാൽ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം ഔദ്യോഗിക വാഹനം ഉപയോഗിക്കുകയും , വിവിധ സർക്കാർ , പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. മണ്ഡത്തിലെ മറ്റ് ഇതര സ്ഥാനാർത്ഥികളും ഇരുചക വാഹന്നങ്ങളിലാണ് യാത്ര ചെയ്തത്.

വീഡിയോ സ്റ്റോറി കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News