ഉദ്ഘാടനമത്സരത്തില്‍ മുംബൈയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയം സമ്മാനിച്ച കേദാര്‍ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്ത്

ഐപിഎല്‍ 2018 സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകര്‍പ്പന്‍ ജയം സമ്മാനിച്ച കേദര്‍ ജാദവ് ഐപിഎല്ലില്‍ നിന്ന് പുറത്തേക്ക്.

മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. മത്സരശേഷം നടന്നതിയ പരിശോധനയിലാണ് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.

രണ്ടാ‍ഴ്ചത്തേക്ക് കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പരിക്ക് ഗുരുതരമാണെന്നും ചിലപ്പോള്‍ കൂടുതല്‍ കാലം വിശ്രമം വേണ്ടിവന്നേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ ആരാധകരെ നിരാശയിലാക്കുന്നതാണ് വാര്‍ത്ത.

മത്സരത്തില്‍ 22 പന്തില്‍ 24 റണ്‍സാണ് ജാദവ് നേടിയത്. ജാദവിന്റെ പ്രകടനം ചെന്നൈ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News