മോഹന്‍ലാലിനൊപ്പം ചേച്ചി ഫോട്ടോയെടുത്തു; ഹന്‍സിക പിണങ്ങിപ്പോയി

ഞാന്‍ സ്റ്റീവ് ലോപ്പസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് അഹാന. അതിനുമുന്നേ അഹാനയെ മലയാളികള്‍ക്കറിയാം. നടന്‍ കൃഷണകുമാറിന്‍റെ മകളെന്ന നിലയില്‍. ക‍ഴിഞ്ഞ ദിവസം അഹാന സാമൂഹിക മാധ്യമങ്ങളിലൂടെ തരംഗമാവുകയാണ്.

താനും, രണ്ട് സഹോദരിമാരും നടന്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് അഹാന പങ്ക് വെച്ചത്. ഒരെണ്ണം പതിനഞ്ച് വര്‍ഷം മുന്‍പെടുത്തതും, മറ്റൊന്ന് ഒടിയനുവേണ്ടിയുള്ള പുതിയ ലുക്കിലുള്ള മോഹന്‍ലാലിനൊപ്പവും.

സഹോദരിമാരായ ഇഷാനി കൃഷ്ണയും, ദിയ കൃഷ്ണയുമാണ് ചിത്രത്തില്‍ അഹാനക്കൊപ്പമുള്ളത്. രണ്ട് ചിത്രങ്ങളിലും ഇളയ സഹോദരി ഹന്‍സികയില്ല. 2003 ല്‍ ആദ്യ ചിത്രം പകര്‍ത്തുമ്പോല്‍ ഹന്‍സിക ഉണ്ടായിരുന്നില്ല.

അതുകൊണ്ട് തന്നെ രണ്ടാമത്തെ ചിത്രം പകര്‍ത്തിയപ്പോള്‍ ഇളയ അനിയത്തിയെ ഉള്‍പ്പെടുത്തിയുമില്ല. ഇത് ഹന്‍സികക്ക് അത്ര പിടിച്ചില്ല. ചിത്രം പകര്‍ത്തുന്നത് കണ്ട കുഞ്ഞനുജത്തി വിഷമിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News