നിങ്ങളെ ഉണർത്താൻ ബീറ്റ്റൂട്ട്

ഗുണവും മെച്ചം ചെലവും തുച്ഛം.ബീറ്റ്റൂട്ടിനെ കുറിച്ച് ചുരുക്കത്തിൽ ഇങ്ങിനെ പറയാം.വൈറ്റമിൻ സിയുടെ കലവറയാണ് ബീറ്റ്റൂട്ട്.

ബീറ്റ്റൂട്ട് ജ്യൂസ് പതിവാക്കിയാലുളള ഗുണങ്ങൾ ഇതാ

1.രക്തസമ്മർദ്ധം കുറയ്ക്കാം

ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ മണിക്കൂറുകൾക്കുളളിൽ രക്തസമ്മർദ്ധം കുറയും.ബീറ്റ്റൂട്ടിലുളള നൈറേറ്റ്സ് നൈട്രിക് ആസിഡ് ആയി മാറി രക്തക്കു‍ഴലുകളെ വികസിപ്പിക്കുന്നതിലൂടെ രക്തം സ്വച്ഛമായൊ‍ഴുകുന്നു.

2.സ്റ്റാമിന വേണമെങ്കിൽ ബീറ്റ്റൂട്ട്

നിങ്ങളൊരു ബോഡിബിൽഡർ ആണോ?എന്നാൽ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കാൻ മറക്കണ്ട.സാധാരണ ആളുകളേക്കാൾ ജ്യൂസ് കുടിച്ച ആളിന് 16 ശതമാനം അധികം വർക്കൗട്ട് ചെയ്യാനാവും.

3.ക്യാൻസർ വിരുദ്ധൻ ബീറ്റ്റുട്ട്

ബീറ്റ്റൂട്ടിലെ ഫൈറ്റോന്യൂട്രിയന്‍റ്സ് ക്യാൻസറിനെ പ്രതിരോധിക്കുന്നു.പാൻക്രിയാറ്റിക്,സ്തന,പ്രോസ്റ്റേറ്റ് ക്യാൻസറുകളെ തടയാൻ ബീറ്റ്റൂട്ടിന് ക‍ഴിയും

4.രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ബീറ്റ്റൂട്ട്

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ബീറ്റ്റൂട്ടിന് ക‍ഴിയും.വൈറ്റമിൻ സി,ഫൈബർ,പൊട്ടാസ്യം പോലുളള ധാതുക്കൾ,വൈറ്റമിൻ ബി എന്നിവയുടെ കലവറയാണ് ബീറ്റ്റൂട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here