രാജ്യത്തെ നടുക്കി വീണ്ടും ബസ് ദുരന്തം; സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 28 കുട്ടികളടക്കം 29 പേര്‍ മരിച്ചു; മരണസംഖ്യ ഉയര്‍ന്നേക്കും

രാജ്യത്തെ നടുക്കി വീണ്ടും ബസ് ദുരന്തം. ഹിമാചല്‍ പ്രദേശിലെ കാംഗ്ര പ്രദേശത്ത് സ്കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് കൊക്കയിലേക്ക് മറിഞ്ഞ് 29 പേര്‍ മരിച്ചു.

28 വിദ്യാര്‍ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

സ്കൂള്‍ ബസ് കാംഗ്ര പ്രദേശത്തെ 100 അടിയിലധികം താ‍ഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ദേശീയ ദുരന്ത നിവാരണ സേനയടക്കം രക്ഷാപ്രവര്‍ത്തനത്തിന് എത്തി.

വസീർ റാം സിങ് പതാനിയ സ്മാരക പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിംലയിൽ നിന്നു 300 കിലോമീറ്റർ അകലെയാണ് ഈ സ്കൂൾ. ലോകത്തിലെ ഏറ്റവും ദുർഘടമായ റോഡുകളുള്ള മേഖലയിലാണ് അപകടം നടന്നത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി ജയ്റാം താക്കൂർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News