
കൊട്ടിയത്ത് യുവാവ് കുത്തേറ്റു മരിച്ചു മൊയാദീൻമുക്ക് സ്വദേശി ഷാഫിയാണ് കൊല്ലപ്പെട്ടത്.സുഹൃത്ത് ലാലിനെ പോലീസ് തെരയുന്നു.രാവിലെ ഇവർ തമ്മിലുള്ള വാക്കുതർക്കവും തുടർന്നുണ്ടായ വെക്തി വിരോധവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മോദീൻമുക്കിന് സമീപം ആലുംമൂഡിൽ വെച്ച് ഇവർ കണ്ടുമുട്ടുകയും അടിപിടി കൂടുകയും തുടർന്ന് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഷാഫി വിദേശത്ത് നിന്ന് മടങി യെത്തിയത് .അടൂർ കെ.എസ്.ആർ.ടി.സി.ഡിപോയിലെ കണ്ടക്ടറാണ് ലാൽ.കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീനിവാസ്,ചാത്തന്നൂർ എസിപി ജവഹർ ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here