തരിശു നിലത്ത് നൂറു മേനി വിളവെടുത്ത് കർഷക സംഘം; ശ്രദ്ധേയമാകുന്നു ഈ കൂട്ടായ്മ

കണ്ണൂർ ജില്ലയിലെ കാനായിയിൽ തരിശു നിലത്ത് നൂറു മേനി വിളവെടുത്ത് കർഷക സംഘത്തിന്റെ നേതൃത്വത്തിലുള്ള നാട്ടുകാരുടെ കൂട്ടായ്മ.

133 ഏക്കർ തരിശു പാടത്താണ് നെൽകൃഷി ഇറക്കി വിളവെടുത്ത്. തരിശു രഹിത കാനായി എന്ന മുദ്രാവാക്യം ഉയർത്തി നടന്ന കൊയ്ത്തുത്സവം അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രട്ടറി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

കീഴാറ്റൂരിന്റെ പേരിൽ സി പി ഐ എമ്മിനെയും കർഷക സംഘത്തേയുമെല്ലാം വിമർശിക്കുന്നവർ കണ്ണ് തുറന്നു കാണണം കാനായി വയലിലെ ഈ കാർഷിക സമൃദ്ധി.

വർഷങ്ങളായി തരിശായി കിടന്ന 133 ഏക്കർ കൃഷി ഭൂമിയിലാണ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കൃഷിയിറക്കി പൊന്നു വിളയിച്ചത്.

തരിശു രഹിത കാനായി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കർഷക സംഘം കോറോം ഈസ്റ്റ് വില്ലേജ് കമ്മിറ്റി മുന്നിട്ടിറങ്ങിയപ്പോൾ നാട് മുഴുവൻ ഒപ്പം നിന്നു. കൃഷി ഭവന്റെ അകമഴിഞ്ഞ സഹകരണം കൂടി ലഭിച്ചതോടെ തരിശു പാടം വിള നിലമായി.

കാനായി വയലിലെ കൊയ്ത്തുത്സവം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ജോയിന്റ് സെക്രേറ്ററിയുമായ ഇ പി ജയരാജൻ ഉദ്ഘടനം ചെയ്തു.വികസനത്തിന് കുറച് കൃഷി ഭൂമി നൽകേണ്ടി വരുമ്പോൾ ബാക്കിയുള്ള സ്ഥലങ്ങളിൽ കാർഷിക ഉൽപ്പാദനം വർധിപ്പിച്ചു പരിഹാരം കാണാൻ കഴിയുമെന്ന് ഇ പി ജയരാജൻ പറഞ്ഞു.

തരിശായി കിടക്കുന്ന മുഴുവൻ സ്ഥലങ്ങളിലും കൃഷിയിറക്കികയാണ് കർഷക സംഘത്തിന്റെ ലക്ഷ്യമെന്ന് കർഷക സംഘം ജില്ല സെക്രട്ടറി പനോളി വത്സൻ പറഞ്ഞു.

നെല്ലുത്പാദനം മാത്രമല്ല വിപണനവും കർഷക സംഘം നേരിട്ട് ചെയ്യുന്നു. കാനായി വയലിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന നെല്ല് കാനായി കുത്തരി എന്ന ബ്രാന്റിലാണ് അരിയാക്കി വിൽപ്പന നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News