മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത; കിടിലന്‍ പ്രത്യേകതകളുമായി ഷാവോമി Mi7 ഇന്ത്യയില്‍ എത്തുന്നു

മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. ഡിസ്‌പ്ലേയ്ക്ക് അടിയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേഷ്യല്‍ റെക്കഗ്‌നിഷനുമായി ഷാവോമി Mi7 ഇന്ത്യയില്‍ എത്തുന്നു.

ഡിസ്‌പ്ലേയ്ക്ക് അടിയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഷാവോമി Mi7ന്‍റെ ഏറ്റവും വലിയ പ്രത്യേകതയാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ വര്‍ഷം ജൂണില്‍ ഷാവോമി Mi7, Mi7 പ്ലസ് എന്നിവ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

അഡ്വാന്‍സ്ഡ് ഫേഷ്യല്‍ റെക്കഗ്‌നിഷനോടുകൂടിയ ഫോണ്‍ സ്‌നാപ്ഡ്രാഗണ്‍ 845 SoC ലായിരിക്കും പ്രവര്‍ത്തിക്കുന്നത്‌. ഡിസ്‌പ്ലേയ്ക്ക് അടിയിലായിരിക്കും ഫിംഗര്‍പ്രിന്റ് സെന്‍സറിന്‍റെ സ്ഥാനം.

പിന്‍ഭാഗത്ത് AI ഓടുകൂടിയ രണ്ട് 16 MP ക്യാമറകളാണ് ഫോണില്‍ ഒരുക്കുന്നത്. 3400 mAh ബാറ്ററിയായിരിക്കും ഫോണിന്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News