പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് ഇന്ന് രണ്ട് വയസ്; ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മയില്‍ ഈ ഗ്രാമം

രാജ്യത്തെ നടുക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം നടന്നിട്ട് രണ്ടു വര്‍ഷം തികയുന്നു. ദുരന്തത്തില്‍ 110 പേർ മരിക്കുകയും, 400 ഓളം പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.

ജുഡീഷ്വൽ അന്വേഷണം പുരോഗമിക്കുന്നു. ക്രൈംബ്രാഞ്ചിന് കേസിലെ കുറ്റപത്രവും സമര്‍പ്പിക്കാനായിട്ടുമില്ല.

മൃതദേഹങ്ങൾ, ചിന്നിച്ചിതറിയ ശരീര അവശിഷ്ടങ്ങൾ, ചെവിയിൽ തുളച്ച് കയറുന്ന പരുക്കേറ്റവരുടെ നിലവിളികൾ, തളം കെട്ടിനില്‍ക്കുന്ന രക്തം, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍, പുറ്റിംഗലിലെ ദുരന്തകാഴ്ചകൾക്ക് ഒര് വർഷം തികഞ്ഞു. ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഇന്നും ഇവിടുത്തുകാരെ വേട്ടായാടുകയാണ്

രണ്ടു വര്‍ഷം മുൻപ് ഇതേ ദിവസം. കമ്പം നടത്താൻ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. പക്ഷേ കമ്പം തുടങ്ങി, പൊലീസ് തടഞ്ഞില്ല..

പിന്നാലെ മത്സരക്കമ്പം തുടങ്ങി. നിരോധന ഉത്തരവ് മറികടന്ന ക്ഷേത്രക്കമ്മിറ്റി.. കൃത്യനിർവ്വഹകണം മറന്ന പൊലീസ്, കമ്പം കത്തിക്കാനായി കൊണ്ട് പോയ തൊഴിലാളിയുടെ അശ്രദ്ധ.. ഇവരെല്ലാവരും ചേർന്ന് പുറ്റിംഗലിലേയ്ക്ക് ദുരന്തം ക്ഷണിച്ച് വരുത്തുകയായിരുന്നു.

നാട് ഒന്നടങ്കം രക്ഷാപ്രവർത്തനത്തിൽ അണിചേർന്നു. ക്ഷേത്രം ഭാരവാഹികളും വെടിക്കെട്ട് കരാറുകാരുമടക്കം 37 പേർ കൈംബ്രാഞ്ച് അന്വേഷണത്തിൽ പ്രതികളായി.

ജുഡീഷ്യൽ അന്വേഷണം ഇപ്പോഴും തുടരുന്നു. ദുരന്തം നേരിടാനുള്ള കരുത്തില്ലാത്തെ പുറ്റിംഗലുകാർ ഇത്തവണയും ഉത്സവത്തിന് വെടിക്കെട്ടും ആഘോഷങ്ങളും ഒഴിവാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News