കൈ വിരലുകള്‍ തുളച്ച് മോതിരമണിയല്‍; വ്യത്യസ്തമായി ഈ സ്നേഹ പ്രകടനം; ദൃശ്യങ്ങള്‍ കാണാം

കൈ വിരലുകള്‍ തുളച്ച് മോതിരം അണിയിക്കല്‍. സ്നേഹവും വിശ്വാസവും തെളിയിക്കുന്ന പുതിയ മോതിരം അണിയല്‍ രീതി വ്യാപകമായിരിക്കുകയാണ്.

വിവാഹ,വിവാഹ നിശ്ചയ സമയങ്ങളില്‍ വധുവും വരനും മോതിരവിരലില്‍ മോതിരം അണിയുക സ്വാഭാവികമാണ്. ആ മോതിരം പരസ്പരവിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും അടയാളമാണ്.

എന്നാല്‍ ദൃഡമായ ബന്ധത്തിന്‍റെ അടയാളമായി കൈ വിരലുകള്‍ തുളച്ച് അതിനിടയിലൂടെ മോതിരം അണിയുന്നതാണ് ഇപ്പോള്‍ യുവ മിഥുനങ്ങള്‍ക്കിടയിലെ തരംഗം.

പലപ്പോ‍ഴും കമിതാക്കളും ദമ്പതികളും ബന്ധം പിരിയുമ്പോ‍ള്‍ അതിന്‍റെ അവശേഷിപ്പുകള്‍ ബാക്കി വയ്ക്കാറില്ലെങ്കില്‍ ഈ ബന്ധത്തിന്‍റെ പ്രത്യേകത ബന്ധത്തിന്‍റെ അവശേഷിപ്പുകള്‍ ശരീരത്തില്‍ കാണുമെന്നതാണ്.

അതേ സമയം മറ്റൊരു കൂട്ടര്‍ ഈ രീതിയിലുള്ള‍ മോതിരം അണിയല്‍ രീതിയിലൂടെ തങ്ങളുടെ ഉറച്ച ബന്ധത്തിന്‍റെയും ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെയും അടയാളമായാണ് ഈ രീതിയെ കാണുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News