ഇവേ ബില്‍ സംവിധാനം ദുരുപയോഗം ചെയ്ത് കോടികളുടെ ചരക്കുകടത്ത്; നികുതിവെട്ടിപ്പിന് കളമൊരുക്കുന്നത് ഇന്ത്യന്‍ റെയില്‍വെ; പീപ്പിള്‍ എക്സ്ക്ലൂസീവ്

ഇവേ ബില്‍ സംവിധാനം ദുരുപയോഗം ചെയ്ത് നികുതി വെട്ടിച്ച് കോടികളുടെ ചരക്കുകടത്ത്. മുതലെടുക്കുന്നത്, അരലക്ഷത്തില്‍ താഴെ വിലവരുന്ന ചരക്കുകള്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്ന നിര്‍ദ്ദേശം. നികുതിവെട്ടിപ്പിന് കളമൊരുക്കുന്നത് ഇന്ത്യന്‍ റെയില്‍വെയും.

നികുതി വെട്ടിച്ച് കോടികളുടെ റെയില്‍വെ വഴി കോടികളുടെ ചരക്കുകടത്ത് ഇവേ ബില്‍ സംവിധാനം ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്.

അരലക്ഷത്തില്‍ താഴെ വിലവരുന്ന ചരക്കുകള്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്ന നിര്‍ദ്ദേശമാണ് അട്ടിമറിക്കപ്പെടുന്നത്‌. സംസ്ഥാനങ്ങള്‍ക്ക് കോടികളുടെ നികുതി നഷ്ടം. നികുതിവെട്ടിപ്പിന് കളമൊരുക്കുന്നത് കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ.

അരലക്ഷം രൂപയില്‍ താഴെയുള്ള ചരക്കിന് നികുതിവേണ്ടെന്ന ഇവെ ബില്‍ സംവിധാനത്തിലെ പഴുതുകള്‍ ദുരുപയോഗം ചെയ്താണ് കോടികളുടെ നികുതി വെട്ടിച്ചുള്ള ചരക്ക് നീക്കം റെയില്‍വെ വഴി നടക്കുന്നത്.

ഈ വിവരമറിഞ്ഞാണ് അഞ്ച് ലക്ഷം രൂപയുടെ ജാതിപത്രി കയറ്റിയയക്കാനെക്കെന്ന വ്യാജേന ഞങ്ങള്‍ കോട്ടയത്തെ റെയില്‍വെ പാര്‍സല്‍ ഓഫിസിലെത്തിയത്.

പരിചയക്കാര്‍ പറഞ്ഞിട്ടാണ് വന്നത്. ജിഎസ്ടി അടയ്ക്കാതെ അയക്കാനുള്ള മാര്‍ഗമുണ്ടോയെന്ന് തിരക്കി. അപ്പോള്‍ ജിഎസ്ടി അടയ്ക്കാതെ ചരക്ക് അയക്കാനുള്ള ചെപ്പടി വിദ്യകള്‍ റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞുതന്നു.

ഷാലിമാറിലേക്ക് നികുതി വെട്ടിച്ച് കയറ്റിയയക്കാന്‍ വച്ച ചരക്കുകളും സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ അട്ടിയിട്ടുവച്ചിരുക്കുന്നതും ഞങ്ങള്‍ക്ക് കാണാനായി.

കയറ്റിയയക്കുന്ന ചരക്കിന്റെ അളവോ സ്വഭാവമോ പരിശോധിക്കാന്‍ റെയില്‍വെ തയ്യാറാകാത്തതും ജിഎസ്ടി ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാത്തതും നികുതിവെട്ടിപ്പുകാര്‍ക്ക് ഗുണകരമാണ്.

പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തത ലഹരി വസ്തുകള്‍ റെയില്‍വെ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്താനും സഹായകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News