പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബംഗാളില്‍ തൃണമൂല്‍ അ‍ഴിഞ്ഞാട്ടം തുടരുന്നു

പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനമായ തിങ്കളാഴ്ചയും തൃണമൂൽ ആക്രമണം.

അക്രമവും ഭീഷണിയും അവഗണിച്ച് ബ്ലോക്ക് എസ്ഡിഒ ഒാഫീസുകളിലേക്ക് മാർച്ച് നടത്തിയ ഇടതുമുന്നണി പ്രവർത്തകരെയും മറ്റു പ്രതിപക്ഷപാർടിക്കാരെയും തൃണമൂൽ ഗുണ്ടകളും പൊലീസും ചേർന്ന് തല്ലിച്ചതച്ചു. പൊലീസ് വെടിവയ്പിൽ രണ്ട് സിപിഐ എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു.

മിക്ക ബ്ലോക്ക് സബ് ഡിവിഷൻ ഓഫീസുകളുടെയും പരിസരത്ത് സംഘർഷമുണ്ടായി. നാമനിർദേശപത്രിക സമർപ്പിക്കാനെത്തിയ ഇടതുമുന്നണി പ്രവർത്തകർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി.

കണ്ണീർവാതകവും പ്രയോഗിച്ചും. തൃണമൂൽ ഗുണ്ടകൾക്കൊപ്പം പൊലീസും ചേരുകയായിരുന്നു. സ്ത്രീകളുൾെപ്പടെ നിരവധിപേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്.

ആക്രമണം നേരിട്ട് പത്രിക സമർപ്പിച്ചവരുടെ വീടുകൾ ആക്രമിച്ച് അവ പിൻവലിപ്പിക്കാനുള്ള ഭീഷണിയും പലയിടങ്ങളിലും ആരംഭിച്ചു.

തൃണമൂൽ ആക്രമണം ഏറ്റവും രൂക്ഷമായ ബിർഭും ജില്ലയിൽ ആകെയുള്ള 42 ജില്ലാ പരിഷത്ത് സീറ്റുകളിൽ ഒരിടത്തുമാത്രമാണ് പ്രതിപക്ഷ സ്ഥാനാർഥികൾക്ക് പത്രിക നൽകാൻ കഴിഞ്ഞത്.

19 പഞ്ചായത്തുസമിതിയിൽ (ബ്ലോക്ക് പഞ്ചായത്ത്) 14 ഇടത്ത് പ്രതിപക്ഷ സ്ഥാനാർഥികളെ തൃണമൂൽ ഗുണ്ടകളും പൊലീസും പത്രിക നൽകാൻ അനുവദിച്ചില്ല.

തൃണമൂൽ ജില്ലാ പ്രസിഡന്റ് അരാബുൾ മണ്ഡൽ പ്രതിപക്ഷമുക്ത ജില്ലയായി പ്രഖ്യാപിച്ച സ്ഥലമാണ് ബിർഭും.

ആക്രമണത്തിനെതിരെ സിപിഐ എം 24 ദക്ഷിണ പർഗാനാസ് ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽðസംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി.

തൃണമൂൽ ആക്രമണങ്ങൾക്കെതിരെ തൃണമൂൽ നേതൃനിരയിലെ ഒരു വിഭാഗം രംഗത്തെത്തി. ജനാധിപത്യത്തെ കൊലചെയ്തുള്ള കാടമായ നടപടിയാണിതെന്നും പാർടിക്ക് ദേശീയതലത്തിൽ വലിയ കളങ്കമാണ് ഇത് സൃഷ്ടിക്കുകയെന്നും പേര് വെളിപ്പെടുത്താത്ത നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News