ജമ്മുകാശ്മീര്‍ സുന്ദര്‍ബനി മേഖലയില്‍ പാക് ഷെല്ലാക്രമണം; രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ സുന്ദര്‍ബനി മേഖലയിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. വിനോദി സിംഗ്, ജാക്കി ശര്‍മ്മ, എന്നിവരാണ് വീരമൃത്യു വരിച്ചത്.

തിങ്കളാഴ്ച വൈകീട്ടോടെ യാതൊരു പ്രകോപനങ്ങളുമില്ലാതെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നു.

2018ലെ ആദ്യ രണ്ടുമാസത്തിനിടെ പാകിസ്ഥാന്റെ ഭാഗത്തു നിന്ന് 633 വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ഈ ആക്രമണങ്ങളില്‍ 10 സൈനികരും, 12 സാധാരണക്കാരും കൊല്ലപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News