ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുമായി ഷവോമി; ഏക് ആന്‍റിന ടെക്നോളജിയുമായി ഷവോമിയുടെ ബ്ലാക് ഷാര്‍ക്ക്

ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ വിപണിയിലെ രാജാവ് റെയ്സര്‍ ഫോണിന് വെല്ലുവിളിയാകാന്‍ ഷവോമി എത്തുന്നു. ഇന്ത്യന്‍ വിപണിയില്‍ ഷവോമിയുടെ സ്മാര്‍ട് ഫോണുകള്‍ ചൂടപ്പം പോലെയാണ് വിറ്റ‍ഴിയുന്നത്.

ഉപയോക്താക്കള്‍ക്കിടയിലെ ഈ സ്വീകാര്യത കണക്കിലെടുത്ത് മറ്റൊരു മോഡലുമായി ആരാധക മനസ്സ് കീ‍ഴടക്കാനൊരുങ്ങുകയാണ് ഷവോമി.

ബ്ലാക് ഷാര്‍ക് എന്നു പേരിട്ട ഗെയ്മിങ് സ്മാര്‍ട് ഫോണ്‍ ഈ മാസം 13 ന് അവതരിപ്പിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹാര്‍ഡ് വെയര്‍ കരുത്താണ് ഇത്തരം ഹാന്‍ഡ്സെറ്റുകളുടെ പ്രത്യേകത.

ഇത്തരം ഫോണുകളുടെ പ്രധാന സവിശേഷത അതിന്‍റെ എക് ആന്‍റിന ടെക്നോളജിയാണ്. ജിപിഎസ്, വൈ-ഫൈ, എല്‍റ്റിഇ ആന്‍റിനകള്‍ ഫോണിന്‍റെ നാലു മൂലകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. വയര്‍ലസ് സിഗ്നലുകള്‍ ഞൊടിയിടയില്‍ ഫോണിലേക്ക് എത്തിക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു.

ഈ വര്‍ഷത്തെ ഏറ്റവും നല്ല പ്രൊസസറുകളില്‍ ഒന്നായ സ്നാപ്ഡ്രാഗണ്‍ 845 ചിപ്പും 8 ഏആ റാമും 128 ജിബി,256 ജിബി സ്റ്റോറേജ് ശേഷിയുമാണ് ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. മറ്റെല്ലാ ഷവോമി സ്മാര്‍ട്ഫോണുകളെയും പോലെ ഇതും വിലയുടെ കാര്യത്തില്‍ എതിരാളികളെ ഞെട്ടിക്കുമോ എന്നാണ് സ്മാര്‍ട്ട് ഫോണ്‍ ലോകവും ആരാധകരും ഉറ്റുനോക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News