
പാറ്റൂരില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കണമെന്ന് ലോകായുക്ത. 12 സെന്റ് ഭൂമിക്ക് പുറമെ 4.3 സെന്‍റ് തിരിച്ചുപിടിക്കണമെന്നാണ് ലോകായുക്ത വന്യുവകുപ്പിനോട് ആവശ്യപ്പെട്ടത്.
പാറ്റൂരില്‍ സ്വകാര്യ കെട്ടിട നിര്‍മ്മാണ കമ്പനിയെ സഹായിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയുടെ സീവേജ് പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിച്ചതും അതുവഴി 12.75 സെന്റ് സര്‍ക്കാര്‍ ഭൂമി നഷ്ടമായെന്നാണ് കേസ്.
ഭൂമി തിരിച്ചുപിടിച്ച ശേഷം നടപടിക്രമങ്ങള്‍ അറിയിക്കണമെന്നും ലോകായുക്ത തിരുവനന്തപുരം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജോയ് കൈതാരമാണ് പരാതിയുമായി ലോകായുക്തയെ സമീപിച്ചത്. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസെടുത്തത്. എന്നാല്‍ പിന്നീടിത് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.
അതേ സമയം, ഇപ്പോഴത്തെ ലോകായുക്ത വിധിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സ്വകാര്യ കമ്പനി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here