റേഡിയോ ജോക്കിയുടെ കൊലപാതകം; അലിഭായി കുറ്റം സമ്മതിച്ചു; ക്വട്ടേഷന്‍ നല്‍കിയത് നൃത്താധ്യാപികയുടെ ഭര്‍ത്താവ്; മൊ‍ഴി പുറത്ത്

റേഡിയോ ജോക്കിയുടെ കൊലപാതക കേസില്‍ പിടിയിലായ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. ക്വട്ടേഷന്‍ നല്‍കിയത് നൃത്താധ്യാപികയുടെ ഭര്‍ത്താവെന്ന് അലിഭായിയുടെ കുറ്റ സമ്മതം.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായി പിടിയിലായത്. പെലീസ് അറസ്റ്റ് രേഖപ്പെടുത്തി.

വിദേശത്തുള്ള നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറാണ് ക്വട്ടേഷന് പിന്നിലെന്ന് പ്രതി സമ്മതിച്ചു. കുടുംബ ജീവിതം തകര്‍ത്തതാണ്  വൈരാഗ്യത്തിന് കാരണമെന്നും മൊ‍ഴി.

ക‍ഴിഞ്ഞ മാസം 27 ന് രാത്രിയാണ് മടവൂരില്‍ റേഡിയോ ജോക്കിയായ രാജേഷിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്. റെഡ് എഫ്എമ്മില്‍ റേഡിയോ ജോക്കിയായിരുന്നു രാജേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News