ബിജെപി എംഎല്‍എ പീഡിപ്പിച്ചു; പരാതി നല്‍കിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു; എംഎല്‍എയുടെ സഹോദരന്‍ അറസ്റ്റില്‍

ബിജെപി എം.എല്‍.എ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റിലായി.

എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗാറാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍ രക്തത്തില്‍ അണുബാധ മൂലമാണ് മരണമെന്നാണ് യുപി പൊലീസിന്റെ വിശദീകരണം.

സംഭവത്തില്‍ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത പോലീസ് ബിജെപി എം.എല്‍.എക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.

ബിജെപി എംഎല്‍എയുടെ സഹോദരന്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് യുവതിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുള്ളത്. യുവതിയെ പീഡിപ്പിച്ച ശേഷം അവരുടെ വീട്ടിലെത്തി ബിജെപി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നല്‍കിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണിയെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.

മകളെ ബലാല്‍സംഗം ചെയ്തവര്‍ക്കെതിരെ പരാതി നല്‍കിയ ദരിദ്രനായ പിതാവാണ് ജയിലില്‍ മര്‍ദ്ദനത്തിന് ഇരയായി മരിച്ചത്. ബിജെപി നേതാക്കളാണ് തന്റെ മകളെ ബലാല്‍സംഗം ചെയ്തതെന്ന് പിതാവ് പരാതിയില്‍ ആരോപിച്ചിരുന്നു.

എന്നാല്‍ മരണം രക്തത്തില്‍ അണുബാധ മൂലമാണെന്നാണ് പൊലീസിന്റെ വിശദീകരണം. ആരോപണ വിധേയനായ ബിജെപി എംഎല്‍എയെ ഒഴിവാക്കി മറ്റു ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് പോലീസ് കേസെടുത്തത്.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. ഊര്‍ജമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.കഴിഞ്ഞ ദിവസം പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ആറ് പേരെ സസ്പെന്റ് ചെയ്തു. എംഎല്‍എയാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയത്.

ജയിലിനകത്ത് പിതാവിനെ കൊല്ലാന്‍ ആളെ ഏല്‍പ്പിച്ചത് ബിജെപി എംഎല്‍എയാണെന്നും അവര്‍ ആരോപിച്ചു. മൂന്നാം തിയ്യതി ഒരു സംഘം വീട്ടിലെത്തി വധഭീഷണി മുഴക്കുകയും പരാതി നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഭീഷണി അവഗണിച്ച് ഏപ്രില്‍ നാലിന് യുവതിയുടെ കുടുംബം പരാതി സമര്‍പ്പിച്ചു. എംഎല്‍എ യുടെ പേരില്‍ കേസെടുക്കാന്‍ തയ്യാറാകാത്ത പോലീസ് യുവതിയുടെ പിതാവ് പോലീസ് സ്റ്റേഷനിലെ ക്രമിനല്‍ പട്ടികയിലുള്ള വ്യക്തിയാണെന്നാരോപിച്ച കേസെടുത്ത് ജയിലിലടയ്ക്കുകയായിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News