കര്‍ണാടകയില്‍ ബിജെപിയുടെ അടിവേരിളകും; തന്നെ ചതിച്ച ബിജെപിക്ക് പണികൊടുക്കാനൊരുങ്ങി മുന്‍മുഖ്യമന്ത്രി എസ്എം കൃഷ്ണ;കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കും

ബംഗളൂരു ∙ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ മുഖമായിരുന്നു ഏറെക്കാലം എസ് എം കൃഷ്ണ. സംസ്ഥാന മുഖ്യമന്ത്രിയായും കേന്ദ്രമന്ത്രിയായും തിളങ്ങിയതും കോണ്‍ഗ്രസ് കാലത്തുതന്നെയായിരുന്നു.

കര്‍ണാടകയിലെ കോണ്‍ഗ്രസിനെയെന്നല്ല രാജ്യത്തെ തന്നെ ഞെട്ടിച്ച വാര്‍ത്തായിരുന്നു കൃഷ്ണ ബിജെപിയിലേക്ക് ചേക്കേറിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഏറെ നിര്‍ണായകമാകുന്ന ഒരു തെരഞ്ഞെടുപ്പിന് കര്‍ണാടകയില്‍ കളമൊരുങ്ങിയിരിക്കുമ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ബിജെപി ക്യാംപിനെ അസ്വസ്ഥമാക്കുന്നതാണ്.

എസ്.എം. കൃഷ്ണ കോൺഗ്രസിലേക്കു മടങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിജെപിയുടെെ ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടികയിൽ മകൾക്ക് ഇടം ലഭിക്കാത്തത് കൃഷ്ണയെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

രണ്ടാം ഘട്ട പട്ടികയിലും മകള്‍ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ ബിജെപി ബാന്ധവം കൃഷ്ണ അവസാനിപ്പിച്ചേക്കും. രാഹുല്‍ ഗാന്ധിയോടടുത്ത വൃത്തങ്ങളുമായി കൃഷ്ണ ആദ്യ ഘട്ട ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഉപരാഷ്ട്രപതിയാക്കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നതെന്നായിരുന്നു അഭ്യൂഹം. കഴിഞ്ഞ വർഷമാദ്യമാണ് കോൺഗ്രസിൽനിന്നു രാജിവച്ച് അദ്ദേഹം ബിജെപി അംഗമായത്. എന്നാല്‍ ബിജെപിയില്‍ അവഗണന മാത്രമാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here