ബിജെപി സര്‍ക്കാരുകളുടെ ദളിത് വേട്ട; താക്കീത് നല്‍കി സിപിഐഎം പ്രതിഷേധമാര്‍ച്ച്

രാജ്യത്ത് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമവും, ഇവരുടെ പ്രക്ഷോപങ്ങളെ അടിച്ചമർത്തുന്ന BJP സർക്കാറുകളുടെ നടപടികൾക്കെതിരെ ദളിത് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് CPI(M) ന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടന്ന മാർച്ച് CPI(M) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉത്ഘാടനം ചെയ്തു.നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ചിൽ CPI(M) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, V ശിവൻകുട്ടി, B. സത്യൻ തുടങ്ങിയവർ സംസാരിച്ചു.

രാജ്യത്ത് ദളിതർക്കു നേരെ നടക്കുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയം ബിഎസ്എൻഎൽ ഓഫീസിലേക്ക് ബഹുജന മാർച്ചും തുടർന്ന‌് ധർണയും നടത്തി.ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനംചെയ്തു.

എറണാകുളം ബി എസ് എൻ എൽ ഓഫീസിലേക്ക് നടന്ന മാർച്ച് സി പി ഐ എം ജില്ലാ സെക്രട്ടറി പി രാജീവ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ജല്ലാസെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സിപി ഐഎം നേതാക്കള്‍ കെടി കുഞ്ഞിക്കണ്ണന്‍,ടിപി ദാസന്‍,മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News