നിരത്തിലൂടെ ഓട്ടോറിക്ഷയുമായി അനുശ്രി ചീറി പാഞ്ഞു; കൈ കാട്ടി വണ്ടിയില്‍ കയറി പിസി ജോര്‍ജ്; വീഡിയോ വൈറല്‍

സുജിത്ത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടർഷ എന്ന സിനിമയിൽ ഓട്ടോഡ്രൈവറായി എത്തുന്ന അനുശ്രീയുടെ വാര്‍ത്തകളും ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ അനുശ്രീയുടെ ഓട്ടോയിൽ അതിഥിയായി എത്തിയത് പി.സി. ജോർജ് എം എൽഎയുമൊത്തുള്ള ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ഷൂട്ടിങ് ലൊക്കേഷനടുത്തുള്ള പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ സുരേഷ് ഗോപി എം.പി, പി.കെ ശ്രീമതി എം.പി, പി.സി. ജോർജ് എംഎൽഎ, കെ. സുധാകരൻ എന്നിവരാണ് യാദ്യശ്ചികമായി ഓട്ടർഷ സെറ്റിൽ അതിഥികളായി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here