പതിനൊന്ന് സ്വര്‍ണവുമായി കോമണ്‍വെല്‍ത്തില്‍ ഇന്ത്യന്‍ തിളക്കം; ഹീനയും സ്വര്‍ണവര്‍ണമണിഞ്ഞു

ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 11 സ്വര്‍ണവുമായി കുതിക്കുന്നു. ഷൂട്ടിങ് ഇനത്തിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ ഹീന സിദ്ദു സ്വര്‍ണം നേടിയതോടെയാണ് ഇന്ത്യയുടെ നേട്ടം 11 സ്വര്‍ണത്തിലെത്തിയത്.

38 പോയിന്റോടെയാണ് ഹീനയുടെ സ്വർണനേട്ടം. 579 പോയൻറ് നേടിയാണ് ഹീന ഫൈനലിലേക്ക് മുന്നേറിയത്.   അതേസമയം പുരുഷന്മാരുടെ 50 മീറ്റർ റൈഫിളിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ ഗഗൻ നാരംഗ്, ചെയിൻ സിങ് എന്നിവർ പരാജയപ്പെട്ടു.

എട്ട് തവണ കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടിയ ഗഗൻ നാരംഗ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നല്ല തുടക്കം നൽകിയ ചെയിൻ സിങ് നാലാം സ്ഥാനത്തേക്കെത്തി. പുരുഷന്മാരുടെ ലൈറ്റ് ഫ്ലൈ വെയ്റ്റ് (49 കിലോഗ്രാം) വിഭാഗത്തിൽ ഇന്ത്യൻ ബോക്സർ അമിത് പങ്ഹാൽ സെമിയിൽ പ്രവേശിച്ചു.

ക്വാർട്ടർ ഫൈനലിൽ സ്കോട്ട്ലൻഡിൻെറ അക്കിൽ അഹ്മദിനെ 4: 1നാണ് അമിത് പരാജയപ്പെടുത്തിയത്. വിജയത്തോടെ അമിത് ഇന്ത്യക്കായി ഒരു മെഡൽ ഉറപ്പാക്കി. പോയിന്റ്പട്ടികയിൽ മൂന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ.

അഞ്ചാംദിനമായ ഇന്നലെ മൂന്ന് സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവും ഇന്ത്യ നേടിയിരുന്നു. 39 സ്വർണം ഉൾപ്പെടെ 106 മെഡലുമായി ഓസ്ട്രേലിയ ഒന്നാമത് തുടർന്നു. 22 സ്വർണം ഉൾപ്പെടെ 63 മെഡലുമായി ഇംഗ്ലണ്ടാണ് രണ്ടാമത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News