കരിങ്കൊടി കാണിക്കാനെത്തിയ സി പി ഐ എം പ്രവർത്തകർക്ക് നേരെ അമിതവേഗത്തിൽ വാഹനമോടിച്ചു കയറ്റി അപായപ്പെടുത്താൻ വിടി ബൽറാം എം എൽ എ യുടെ ശ്രമം. പാലക്കാട് തൃത്താലയിലാണ് സംഭവം. വാഹനം തട്ടി പോലീസുകാരന് പരുക്കേറ്റു.
തൃത്താല കൂടല്ലൂരിലാണ് സംഭവം. മിൽമാ സൊസൈറ്റിയിൽ പരിപാടിക്കിക്ക് വരുന്നതിനിടെ കരിങ്കൊടി കാണിക്കാനെത്തിയവർക്കു നേരെയ്ണ് വിടി ബൽറാം എം എൽ എ യുടെ വാഹനമോടിച്ച് കയറ്റിയത്.
എ കെ ജിക്കെതിരായ വിവാദ പരാമർശം പിൻവലിക്കാത്തതിനെ തുടർന്ന് സി പി ഐ എം നടത്തി വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രവർത്തകർ കരിങ്കൊടി കാണിക്കാനെത്തിയത്. ഇവർക്ക് മുന്നിലായി പോലീസ് നിലയുറപ്പിച്ചിരുന്നു. ഇതിനിടയിലേക്ക് അമിത വേഗതയിൽ വാഹനമോടിച്ചു കയറ്റുകയായിരുന്നു.
വാഹനത്തിന്റെ സൈഡ് ഗ്ലാസ് പോലീസുകാരന്റെ കൈയ്യിൽ തട്ടി തകർന്നു വീണു. ഗ്ലാസ് തട്ടി തൃത്താല സ്റ്റേഷനിലെ പോലീസുകാരൻ രഞ്ജിത്തിന് പരുക്കേറ്റു. പോലീസുകാരന്റെ കൈയ്യിൽ കാറിന്റെ സൈഡ് ഗ്ലാസ് തകർന്നതെങ്കിലും തെറ്റിദ്ധാരണ പരത്താനായിരുന്നു വിടി ബൽറാമിന്റെ ശ്രമം.
സി പി ഐ എം ആക്രമണമെന്ന പേരിൽ കോൺഗ്രസ് പ്രവർത്തകരും എം എൽ എ യും റോഡ് ഉപരോധിച്ചു.സമാധാനപരമായ പ്രതിഷേധത്തിന് നേരെ വാഹനമോടിച്ച് കയറ്റി പ്രകോപനമുണ്ടാക്കാനുള്ള എംഎൽഎയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.