റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകം; ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് താനാണെന്ന് അലിഭായ്; ക്വട്ടേഷന്‍ തന്നത് ഖത്തറിലുള്ള ആലപ്പു‍ഴക്കാരി നൃത്താധ്യാപികയുടെ ഭര്‍ത്താവ് അബ്ദുള്‍ സത്താര്‍; വിവരങ്ങള്‍ ഇങ്ങനെ

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് താനാണെന്ന് കേസിലെ പ്രധാനപ്രതി അലീഭായിയുടെ കുറ്റസമ്മതം. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഖത്തറിലുള്ള ആലപ്പു‍ഴക്കാരി നൃത്താധ്യാപികയുടെ ഭര്‍ത്താവും തന്‍റെ സുഹൃത്തുമായ അബ്ദുള്‍ സത്താറാണെന്നും അലീഭായി പൊലീസിനോട് വെളിപ്പെടുത്തി.

സത്താറിന്‍റെ ഭാര്യയായ നൃത്താധ്യാപികയുമായി രാജേഷിനുണ്ടായിരുന്ന വ‍ഴിവിട്ട ബന്ധമൂലം സത്താറിന്‍റ കുടുംബം തകര്‍ന്നിരുന്നു.തന്‍റെ ബോസുകൂടിയായ സത്താറിന്‍റെ കുടുംബം നശിപ്പിച്ചതിലെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നും അറസ്റ്റിനുശേഷം നടന്ന ചോദ്യം ചെയ്യലില്‍ അലിഭായി പൊലീസിനോട് സമ്മതിച്ചു.അതേസമയം രാജേഷിന്‍റെ കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ അബ്ദുള്‍ സത്താറിനെ ഖത്തറില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഓച്ചിറ സ്വദേശി അലീഭായി എന്ന സ്വാലിഹിനെ തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഖത്തറില്‍ നിന്ന് അലിഭായി എത്തുന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് എല്ലാവിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജെറ്റ് എയര്‍വെയ്സില്‍ വന്നിറിങ്ങിയ അലീഭായിയെ അന്വേഷണ സംഘത്തലവന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്സ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി ആറ്റിങ്ങല്‍ ഡിവൈഎസ്സ്പി ഓഫീസിലെത്തിച്ചാണ് വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കിയത്.

കൊലപാതകത്തില്‍ അലീഭായുടെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണ്ണായ തെളിവുകള്‍ പൊലീസിന്‍റെ പക്കലുണ്ടായിരുന്നതിനാല്‍ അലീഭായിയെ കൊണ്ട് സത്യം പറയിപ്പിക്കാന്‍ പൊലീസിന് കൂടുതല്‍ സമയം വേണ്ടി വന്നില്ല.റേഡിയോ ജോക്കിയുടെ കൊലയ്ക്ക് പിന്നില്‍ തന്‍റെ സുഹൃത്തും ബോസുമായ അബ്ദുള്‍ സത്താറിനുണ്ടായിരുന്ന പകയായിരുന്നുവെന്ന് അലീഭായി പോലീസിനോട് സമ്മതിച്ചു.

കൊല നടത്തിയത് സത്താര്‍ പറഞ്ഞത് പ്രകാരമാണ്.സത്താറിന്‍റെ കുടുംബം തകര്‍ത്തത് രാജേഷാണ്.സത്താറിന്‍റെ ഭാര്യ നൃത്താധ്യാപികയുമായി രാജേഷിന് വ‍ഴിവിട്ട ബന്ധമുണ്ടായിരുന്നു.ഇതറിഞ്ഞ സത്താര്‍ രാജേഷിന് പലതവണ വാണിംഗ് കൊടുത്തു.പക്ഷേ രാജേഷ് -സത്താറിന്‍റെ ഭാര്യയുമായുള്ള ബന്ധം തുടര്‍ന്നു.ഇത് രണ്ട് മക്കളുള്ള സത്താറിന്‍റെ കുടുംബം തകര്‍ക്കുന്നതിന് വ‍ഴിവെച്ചു.

അതില്‍ പ്രകോപിതനായാണ് രാജേഷിനെ കൊലപ്പെടുത്താനായി സത്താര്‍ തന്നോട് ആവശ്യപ്പെട്ടതെന്നും അലീഭായി സമ്മതിച്ചിട്ടുണ്ട്.കൊല നടത്താന്‍ ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ തനിക്ക് ഫ്ളൈറ്റ് ടിക്കറ്റും പണവും നല്‍കിയത് സത്താറാണ്.

കായംകുളത്തെ ക്വട്ടേഷന്‍ സംഘത്തലന്‍ അപ്പുണിയെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും ആയുധം വാങ്ങിയതും താനാണെന്നും ആരൊക്കയായിരുന്നു ക്വട്ടേഷന്‍ സംഘത്തിലും ഗൂഡാലോചനയിലും പങ്കെടുത്തതെന്നും അലീഭായി വെളിപ്പെടുത്തി.

എന്നാല്‍ അലീഭായിയുടെ കുറ്റസമ്മതത്തോട് പ്രതികരിക്കുന്നില്ലെന്നും സംഭവത്തില്‍ പൊലീസ് തന്നെ ചോദ്യം ചെയ്യട്ടെ എന്ന നിലപാടിലുമാണ് സത്താര്‍. വിശദമായ ചോദ്യം ചെയ്യലിനുശേഷം അലീഭായിയെ കോടതിയില്‍ ഹാജരാക്കും.

അലീഭായിയെ തിരിച്ചറിയല്‍ പരേഡിനും തെളിവെടുപ്പിനും കൊണ്ടുപോകുമെന്നും പൊലീസ് പറഞ്ഞു.അതേസമയം കേസിലെ സൂത്രധാരന്‍ സത്താറിനെയും രാജേഷിന്‍റെ പെണ്‍സുഹൃത്ത് നൃത്താധ്യാപികയെയും ഇന്‍റര്‍ പോളിന്‍റെ സഹായത്തോടെ നാട്ടിലെത്തിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News