‘മുസ്ലീങ്ങളെ വീട്ടില്‍ കയറ്റരുത്’; ബിജെപി എംഎല്‍എയുടെ ഭ്രാന്തന്‍ പ്രസംഗം

അല്‍വാര്‍ : കടുത്ത വര്‍ഗീയ പരാമര്‍ശവുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍. മുസ്ലീങ്ങളെ വീട്ടില്‍ കയറ്റരുതെന്നും കുറ്റവാസനയുള്ളവരാണ് അവരെന്നും അല്‍വാര്‍ എംഎല്‍എയായ ബന്‍വാരി പറഞ്ഞു. തന്റെ ഓഫീസില്‍ മുസ്ലീങ്ങളെ കയറ്റാറില്ല. മുസ്ലീങ്ങളില്‍ നിന്ന് ഹിന്ദു കുടുംബങ്ങള്‍ അകലം പാലിക്കണമെന്നും ബന്‍വാരി പറഞ്ഞു.

മുസ്ലീങ്ങള്‍ കുറ്റവാസനയുള്ളവരാണ്. താന്‍ അവരോട് വോട്ട് ചോദിക്കാറില്ല. അവരോട് വോട്ട് ചോദിച്ചാല്‍ അവരുടെ അക്രമങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന അര്‍ഥം വരും. അതുകൊണ്ടാണ് താന്‍ മുസ്ലിംകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ബന്‍വാരി എംഎല്‍എ പറഞ്ഞു.

ഞായറാഴ്ച നടന്ന സമുദായ യോഗത്തിലാണ് ബന്‍വാരി ലാല്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ മാധ്യമങ്ങള്‍ വിശദീകരണം തേടി എംഎല്‍എയുമായി ബന്ധപ്പെട്ടു. അപ്പോഴും തന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

കഴിഞ്ഞ ജനുവരിയില്‍ അല്‍വാറില്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റിരുന്നു. ഈ സാഹചര്യത്തില്‍ അല്‍വാറില്‍ വര്‍ഗീയ വേര്‍തിരിവുണ്ടാക്കാനും വോട്ട് നേട്ടം കൊയ്യാനുമാണ് ബിജെപി ശ്രമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News