മലയാളക്കരയ്ക്കും ഇന്ത്യക്കും അഭിമാനമായി മുഹമ്മദ് അനസ്; കോമണ്‍വെല്‍ത്തില്‍ സ്വര്‍ണത്തിളക്കമുള്ള നാലാംസ്ഥാനം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷവിഭാഗം 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസ് നാലാം സ്ഥാനം സ്വന്തമാക്കി. ആറ് പതിറ്റാണ്ടിന് ശേഷം ഇന്ത്യക്ക് വേണ്ടി ഫൈനലില്‍ ഇടം നേടി അനസ് ചരിത്രം കുറിച്ചിരുന്നു.

ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മെഡല്‍ നേടാനായില്ല. നേരിയ വ്യത്യാസത്തിലാണ് അനസ് നാലാം സ്ഥാനത്തായത്. 45.31 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്.

ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാനായി എന്നത് അനസിന്‍റെ നേട്ടത്തിന് സ്വര്‍ണതിളക്കം സമ്മാനിക്കുന്നു. ഐസക് മക്വാനയാണ് സ്വര്‍ണം നേടിയത്.

44.35 സെക്കന്‍ഡിലാണ് ബോട്സ്വാന താരം ഫിനിഷ് ചെയ്തത്.  45.09 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോട്സ്വാനയുടെ തന്നെ ബബൊലോക്കി തെബെയ്ക്ക് വെള്ളിയും ജമൈക്കയുടെ ജവോന്‍ ഫ്രാന്‍സിസ് വെങ്കലവും നേടി.

ഇന്നലെ സെമി ഫൈനലിലെ മൂന്നാം ഹീറ്റ്‌സില്‍ ഓടിയ അനസ് 45.44 സെക്കന്‍ഡില്‍ ഒന്നാമനായി ഫിനിഷ് ചെയ്താണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

1958 കാര്‍ഡിഫില്‍ മില്‍ഖാ സിങ്ങാണ് ഇതിനു മുമ്പ് ഫൈനലിലെത്തിയത്. കൊല്ലം നിലമേല്‍ സ്വദേശിയാണ് അനസ്. മില്‍ഖാ സിങ്ങിനും കെ.എം ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിമ്പിക്‌സിന് യോഗ്യത നേടിയ ഏക ഇന്ത്യക്കാരനെന്ന ചരിത്രവും അനസ് കുറിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News