ധനകാര്യ കമ്മീഷനെ മുന്‍ നിര്‍ത്തി ഏകാധിപത്യവും സാമ്പത്തിക അജണ്ടയും അടിച്ചേല്‍പ്പിക്കാമെന്ന് മോദി സര്‍ക്കാര്‍ കരുതരുത്; താക്കീതുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

15ാം കേന്ദ്രധനക്കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾക്കെതിരെ രാഷ്ട്രപതിയെ സമീപിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗത്തിന്‍റേതാണ് തീരുമാനം. വിശാഖപട്ടണത്ത് ചേരുന്ന അടുത്ത സമ്മേളനത്തിൽ ഇതിന് അന്തിമ രൂപം നൽകും. സംസ്ഥാനങ്ങൾക്കുള്ള ധനവിന്യാസം വെട്ടി കുറയ്ക്കാനുള്ള കുൽസിത നീക്കമാണ് കേന്ദ്രത്തിന്‍റേതെന്ന് തിരുവനന്തപുരത്ത് ചേർന്ന യോഗം വിലയിരുത്തി.

15ാം കേന്ദ്ര ധനകമ്മീഷന്‍റെ പരിഗണനാ വിഷയങ്ങളിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിൻമേൽ കടന്നു കയറാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നു എന്ന പൊതു വികാരമാണ് ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗത്തിൽ ഉയർന്നു വന്നത്. നിലവിലെ പരിഗണനാ വിഷയങ്ങൾ ഫെഡറൽ സംവിധാനത്തിനു നേരെ വലിയ ഭീഷണിയെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നത് ഗുരുതര പ്രതിസന്ധിയാണെന്നും ഇത് എല്ലാ സംസ്ഥാനങ്ങളെയും ബാധിക്കുമെന്നും ഐസക് വ്യക്തമാക്കി.

കേരളത്തിനു പിന്നാലെ വിശാഖപട്ടണത്ത് ഉടൻ ചേരുന്ന ധനമന്ത്രിമാരുടെ യോഗത്തിലാകും മെമ്മോറാണ്ടത്തിന് അന്തിമരൂപമാകുക. ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു.കേന്ദ്ര സർക്കാർ എല്ലാവരെയും ഒരു പോലെ കണ്ടാൽ തെക്കും വടക്കും എന്ന വിവേചനം ഉണ്ടാവില്ലെന്നും നാരായണസ്വാമി വിമർശിച്ചു.

പരിഗണനാ വിഷയങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കൂട്ടി ചേർക്കണം. ഇല്ലാത്ത പക്ഷം സംസ്ഥാനങ്ങളുടെ അവകാശത്തിനു വേണ്ടിയുള്ള സമരമായി ഇത് മാറുമെന്ന മുന്നറിയിപ്പും തിരുവനന്തപുരത്ത് ചേർന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ യോഗം നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News