പൃഥ്വിരാജിനോടും ഇന്ദ്രജിത്തിനോടും ലാലേട്ടനെ കണ്ടുപഠിക്കാന്‍ പറയുമായിരുന്നു; മല്ലിക സുകുമാരന്‍ തുറന്നുപറയുന്നു ; വീഡിയോ

മലയാളിത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിന്‍റെ ആരാധികയായി മഞ്ജുവാര്യര്‍ വേഷമിടുന്ന ചിത്രമാണ് മോഹന്‍ലാല്‍. ക‍ഴിഞ്ക ദിവസം നടന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് താരസാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ദേയമായിരുന്നു.

ചിത്രത്തില്‍ നായകവേഷത്തിലെത്തുന്ന ഇന്ദ്രജിത്തിന്‍റെ അമ്മ മല്ലിക സുകുമാരന്‍റെ വാക്കുകള്‍ ഇതിനകം വൈറലായിരിക്കുകയാണ്.ലോകസിനിമയില്‍ത്തന്നെ ഒന്നാമത് നില്‍ക്കുന്ന താരങ്ങളിലൊരാളാണ് മോഹന്‍ലാലെന്ന് അവര്‍ ചൂണ്ടികാട്ടി.

മോഹന്‍ലാലിനെ കുറിച്ചുള്ള പഴയകാല ഓര്‍മകള്‍ മല്ലിക പങ്കുവെച്ചപ്പോള്‍ ഏവരും അതേറ്റെടുക്കുകയായിരുന്നു.

ലാലേട്ടനെ കണ്ട് പഠിക്കാന്‍ എപ്പോ‍ഴും മക്കളോട് പറയാറുണ്ടായിരുന്നെന്നും മല്ലിക വ്യക്തമാക്കി. മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ മകന്‍ ഇന്ദ്രജിത് അഭിനയിച്ചതില്‍ അഭിമാനമുണ്ടെന്നും അവര്‍ വിവരിച്ചു.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here