പയ്യന്നൂരിന്‍റെ നന്മ; സുഹൃത്തിന്‍റെ വാക്കുകള്‍ വൈറലാക്കി ജോയ് മാത്യു

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിലേക്ക് നടത്താനിടയായ ഒരു യാത്രയെക്കുറിച്ച് സുഹൃത്ത് ഫേസ് ബുക്കിലെ‍ഴുതിയ പോസ്റ്റ് റീപോസ്റ്റ് ചെയ്ത് വൈറലാക്കിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ്മാത്യു.

പയ്യന്നൂരിലെ ഒരു ഓട്ടോയാത്രയിലും ഹോട്ടലിലും ഉണ്ടായ നന്മനിറഞ്ഞ അനുഭവമാണ് ജോയ്മാത്യുവിന്‍റെ സുഹൃത്ത് കോ‍ഴിക്കോട് കുതിരവട്ടം ആശുപത്രിയിലെ ഡോ. അബ്ദുള്‍ സാദിഖ് ഫേസ് ബുക്കില്‍ പങ്ക് വെച്ചത്.

ഇനിയും മങ്ങിയിട്ടില്ലാത്ത ഈ മനുഷ്യനന്മ മറ്റുള്ളവരും അറിയണം എന്നുള്ളത്‌ കൊണ്ടാണ് താനിത്‌ ഇവിടെ ഷെയർ ചെയ്യുന്നതെന്ന് ജോയ് മാത്യു എ‍ഴുതുന്നു. `പയ്യന്നൂര്‍ പെരുമ’ എന്ന പേരില്‍ ജോയ്മാത്യു എ‍ഴുതിയ കുറിപ്പും ഡോ. അബ്ദുള്‍സാദിഖിന്‍റെ പോസ്റ്റും ഇവിടെ വായിക്കാം:

പയ്യന്നൂർ പെരുമ

പരശുരാമൻ മഴുവെറിഞ്ഞ്‌ സമുദ്രത്തിൽനിന്നും വീണ്ടെടുത്ത അവസാനത്തെ ഗ്രാമമായിട്ടാണു ഐതിഹ്യങ്ങളിൽ വടക്കൻ കേരളത്തിലെ പയ്യന്നൂർ
പ്രത്യക്ഷ്പ്പെടുന്നത്‌-
എന്നാൽ
പയ്യന്നൂരിനെ എനിക്കിഷ്ടപ്പെടുവാൻ കാരണങൾ വേറെയുമുണ്ട്‌.
തെയ്യത്തിന്റേയും തറിയുടേയും
കവികളുടേയും
കലാകരന്മാരുടേയും സ്വാതന്ത്ര സമര രക്തസാക്ഷികൾ തുടങ്ങി ചരിത്രത്തിൽ പലതുകൊണ്ടും തലയുയർത്തി നിൽക്കുന്ന ഒന്നാണു
പയ്യന്നൂർ പെരുമ.
എണ്ണിയാലൊടുങ്ങാത്ത നിരവധി സുഹ്രുത്തക്കൾ എനിക്ക്‌ സ്വന്തമായുള്ള നാടുകൂടിയാണു പയ്യന്നൂർ-
അടുത്തീയ്യിടെ അനുഗ്രഹീത
ചിത്രകാരനായ അഭിഷേക്‌ ആരംഭിച്ച “ഇങ്ക്‌ ലാബ്‌” എന്നൊരു
ആധുനിക പ്രിന്റിംഗ്‌ സ്ഥാപനത്തിന്റെ
ഷട്ടർ തുറക്കുവാൻ ഞാൻ പോയിരുന്നു-
പറഞ്ഞുവന്നത്‌ അതല്ല,

കഴിഞ്ഞദിവസം പയ്യന്നൂർ വരെ യാത്രചെയ്ത എന്റെ സുഹൃത്ത്‌
ഡോ അബ്ദുൾ സാദിക്കിനുണ്ടായ അനുഭവം
അദ്ദേഹം ഫേസ്‌ ബുക്കിൽ എഴുതുകയുണ്ടായി .ആ കുറിപ്പ്‌ ഞാനിവിടെ ഷെയർ ചെയ്യുന്നു.
ഇനിയും മങ്ങിയിട്ടില്ലാത്ത
മനുഷ്യനന്മ മറ്റുള്ളവരും അറിയണം എന്നുള്ളത്‌ കൊണ്ട്‌ ഞാനിത്‌ ഇവിടെ ഷെയർ ചെയ്യുന്നു

Dr. Abdul Sadiq writes ……

ഇന്ന് രണ്ടു മണിക്കൂർ ചിലവഴിക്കാൻ ഞാൻ പയ്യന്നൂരെത്തി. വെറുതെ ല്ല ട്ടോ… പയ്യന്നൂരിൽ ഞാൻ എന്ന വ്യക്തി യുടെ പാദസ്പർശം ഇതാദ്യമാ…..
രോഗി ട്രയലിന് ഫിറ്റാണ് എന്ന് റിപ്പോർട്ട് കൊടുത്താൽ മാത്രമേ സാധാരണ കോടതി വിളിപ്പിക്കാറുള്ളൂ…..
ഇതിപ്പോ ഫിറ്റല്ല എന്ന് കൊടുത്തിട്ടും വിളിപ്പിച്ചിരിക്കുന്നു.
എന്തെങ്കിലും കാര്യം കാണുമായിരിക്കാം.

പതിനൊന്നു മണിക്ക് കോടതി തുടങ്ങി….അത്.. ആസ് യൂഷ്വൽ.
അര മണിക്കൂർകൊണ്ട് …. പണിയും കഴിഞ്ഞു ഞാൻ പുറത്ത് ചാടി.
എക്സ്പെർട് വിറ്റ്നസ് ആയി വരുന്ന ഡോക്ടർമാരെ അധിക സമയം കോടതിയിൽ വച്ച് കൊണ്ടിരിക്കാൻ പാടില്ല എന്ന് സുപ്രിം കോടതി പറഞ്ഞിട്ടത് എത്ര നന്നായി.
സുപ്രിം കോടതി ക്കൊപ്പം….. ഇന്നലെയും. എന്നും.

വടക്ക് കേരളത്തിലെ ഒട്ടുമിക്ക കോടതികളിലും ജോലിയുടെ ഭാഗമായി പോകേണ്ടി വന്നിട്ടുണ്ട്.
കോടതി ഡ്യൂട്ടി പൊതുവെ ഡോക്ടർ മാർക്ക് അത്ര ഇഷ്ടമില്ലാത്ത ഒന്നാണെന്ന് പറയപ്പെടുന്നു. ഡ്യൂട്ടി കഴിഞ്ഞുള്ള
മടക്കത്തിൽ ഒരു സമാധാനമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും…

ഇത്രയും സമാധാനത്തോടെ ഇത് വരെ മടങ്ങാൻ കഴിഞ്ഞിട്ടില്ല.
കോടതി മുറിയിൽ നല്ല ഒരു ഇരിപ്പിടം ചൂണ്ടി
‘ബരീൻ…..കുത്തിരിക്കിം.. ‘
എന്ന് പറഞ്ഞു ഇരുത്തിയ ഗവ :സെർവന്റിന്റെ ഡെസിഗ്നേഷൻ എന്താണാവോ..?
റിപ്പോർട്ട് വായിച്ചു കേൾപ്പിച്ചപ്പോൾ ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റ്
‘നന്ദി ഡോക്ടർ ‘
ജീവിതത്തിൽ ആദ്യമായി കേട്ടതും ഇന്ന്. പയ്യന്നൂരിൽ വെച്ച്.

കോടതി വളപ്പിന് പുറത്ത് ഓട്ടോ സ്റ്റാൻഡിൽ…
‘പുതിയ സ്റ്റാന്റിലേക്ക് ഈട് ന്ന് നടക്കാ ള്ള
ദൂരേ ള്ളൂ…. ബെർതെ പൈസ ക ളേ ണോ..?
ചോദ്യം ഓട്ടോക്കാരെന്റെത്.
ഇതെന്താ പ്പോ ഇങ്ങനെ..?
ഇയാൾ ഇങ്ങനെ പറഞ്ഞാൽ പിന്നെ ആരെങ്കിലും ഉണ്ടാവോ ഇയാളിന്റ വണ്ടിയില് കേറാന്.. ഇയാളെ കുട്ടികളെ ‘സുഡാനി ‘ കാണിക്കാൻ ഇയാൾ ക്ക് എവിടെ ന്ന് കിട്ടും പൈസ.?

കഴിഞ്ഞില്ല….

ദാസാ ഡയിനിൽ കേറിയപ്പോ.
ദാസാ ഡയിൻ ശുദ്ധ വെജിറ്റേറിയൻ ഹോട്ടലാ…
ഓർഡർ ചെയ്ത പൂരിയും ബജി യും എത്തി.
‘അയ്യോ ഒരു സെറ്റിൽ മൂന്നെണ്ണ മോ…?
പോകൂല്ല…. രണ്ടെണ്ണം മതി..
ഒന്ന് തിരിച്ചെടുത്തോളൂ…. ‘

‘സാരല്ല്യ… കഴിച്ചോ…മുഴുവൻ കഴിച്ചോ.. ന്നിട്ട്
മുഴുവൻ പൈസ കൊടുക്കേണ്ട….’

ഹോട്ടലിനു പുറത്ത്.

കൈ കാണിച്ചു. ഓട്ടോ നിർത്തി.
റയിൽവേ സ്റ്റേഷനിൽക്ക് എത്രയാ..?
‘സാർ കേറിക്കോളിൻ……പൈശ ക്കെ മ്മക്ക് ശര്യാക്കാം.’
ഓട്ടോയിൽ നിന്നിറങ്ങി.
‘ഇരുപത് രൂപ.’
കൊള്ളാല്ലോ.
രാവിലെ പോയപ്പോൾ പ്രീപെയ്ട് ഓട്ടോ ബൂത്തിൽ നിന്ന് ടോക്കൺ എടുത്താ പോയത്.
അമ്പത് രൂപ.

‘അല്ല ങ്ങക്ക് മൊതലാകോ…. ‘

‘മടക്ക ട്രിപ്പാ.. സാർ..

തീർന്നോ….

റെയിൽവേ സ്റ്റേഷനിൽ………

‘ഇന്റർസിറ്റി ലേറ്റാ… അര മണിക്കൂർ ‘

എന്നെ കണ്ട പാടെ ഒരു യാത്ര ക്കാരൻ..
എന്നെ അറിഞ്ഞിരിക്കുന്നു ഞാനറിയാത്ത ആ യാത്ര ക്കാരൻ.

ഒരു കാര്യം ഒറപ്പായി….

ആ…എല്ലാരും പറയാറുള്ള പ്രത്യേക തരം കാറ്റ് പയ്യന്നൂർ കോളേജിന്റെ വരാന്തയിൽ മാത്രമല്ല ഉള്ളത്.
അതിന്റെ വകഭേദങ്ങളായി ആ നാടിന്റ പരിസരങ്ങളിലെല്ലാമുണ്ട്.
ആ നല്ല നാടിന്റ പരിസരങ്ങളിൽ എന്നെങ്കിലും നിങ്ങളെത്തുമ്പോൾ നിങ്ങളെയും അത് തഴുകും…..തീർച്ച.

ഡോ. അബ്ദുൽ സാദിഖ്.
കുതിരവട്ടം ഹോസ്പിറ്റൽ
കോഴിക്കോട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News