കുഞ്ഞിനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കണമെന്ന് അപേക്ഷിച്ചിട്ടും ബിജെപി പ്രവര്‍ത്തകര്‍ വിട്ടില്ല; മദ്യത്തിന്‍റെ ലഹരിയിലായിരുന്നു ആക്രമണം; ദുരനുഭവം വിവരിച്ച് ഷാഫി രംഗത്ത്

കുഞ്ഞിനെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കണമെന്ന് അറിയിച്ചെങ്കിലും ‍BJP പ്രവര്‍ത്തകര്‍ അത് കേള്‍ക്കാതെ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് കുന്നുകര സ്വദേശി ഷാഫി.

അര മണിക്കൂറോളം തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്ത ശേഷമാണ് കുഞ്ഞുമായി തങ്ങളെ പോകാന്‍ അനുവദിച്ചതെന്നും ഷാഫി പറഞ്ഞു. സുഹൃത്തിന്‍റെ കുഞ്ഞുമായി കാറില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരുന്ന വ‍ഴിയാണ് വരാപ്പു‍ഴയില്‍ വെച്ച് ഷാഫിയെ BJP പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് മര്‍ദിച്ചത്.

BJP പ്രവര്‍ത്തകനായിരുന്ന ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് വരാപ്പു‍ഴയില്‍ BJP ഹര്‍ത്താല്‍ നടത്തിയത്.ഇതിനിടെയാണ് തന്‍റെ സുഹൃത്തിന്‍റെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും കുടുംബവുമായി ഷാഫി ഇതുവ‍ഴി വന്നത്.

കുഞ്ഞിന് അടിയന്തിര ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കാറില്‍ വരികയായിരുന്ന ഷാഫിയെ BJP പ്രവര്‍ത്തകര്‍ തടഞ്ഞു.കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിക്കണമെന്ന് അറിയിച്ചെങ്കിലും അത് ചെവിക്കൊള്ളാതെ BJP പ്രവര്‍ത്തകര്‍ തന്നെ ഭീകരമായി മര്‍ദിച്ചുവെന്ന് ഷാഫി പറഞ്ഞു.

മര്‍ദിച്ചവരെല്ലാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും ഷാഫി പറഞ്ഞു.ഏതാണ്ട് അരമണിക്കൂറിനു ശേഷം മാത്രമാണ് പ്രവര്‍ത്തകര്‍ തങ്ങളെ പോകാന്‍ അനുവദിച്ചതെന്നും ഷാഫി പറഞ്ഞു.ഹര്‍ത്താലിന്‍റെ മറവില്‍ BJP പ്രവര്‍ത്തകര്‍ വരാപ്പു‍ഴയില്‍ അക്രമം അ‍ഴിച്ചുവിടുകയായിരുന്നുവെന്ന പരാതി വ്യാപകമായിട്ടുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News