യുഎഇ യില്‍ മലയാളിക്ക് ആറരക്കോടിയുടെ ഭാഗ്യം

യു എ ഇ യില്‍ വീണ്ടും മലയാളിക്ക് നറുക്കെടുപ്പിലൂടെ കോടികള്‍ സമ്മാനം . ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയറിൽ മലയാളിയായ പിന്റോ പോൾ തൊമ്മനയ്ക്ക് ഒന്നാം സമ്മാനമായ ഒരു മില്യൺ യുഎസ് ഡോളർ ഏതാണ്ട് ആറരക്കോടി രൂപ ലഭിച്ചു.

36കാരനായ പിന്റോ ഷാർജയിലെ ഒരു വർക്ക്ഷോപ്പിൽ ജീവനക്കാരൻ ആണ്. സുഹൃത്തായ ഫ്രാൻസിസ് സെബാസ്റ്റ്യനുമായി ചേർന്നാണ് പിന്റോ ഭാഗ്യം പരീക്ഷിച്ചത്. ഒാൺലൈനിൽ നിന്നെടുത്ത 268 സീരിസിലെ 2465 എന്ന ടിക്കറ്റ് നമ്പറാണ് ഇരുവർക്കും ഭാഗ്യം കൊണ്ടുവന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്.

ഈ വർഷം മാത്രം നിരവധി മലയാളികൾക്ക് യുഎഇയിലെ നറുക്കെടുപ്പുകളിൽ വമ്പൻ സമ്മാനങ്ങൾ ലഭിച്ചിരുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം ലഭിച്ച ജോൺ വർഗീസിന് 21 കോടിയിൽ അധികം രൂപയാണ് ജോൺ ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News