മലയാളക്കരയെ ഇ‍ളക്കിമറിക്കാന്‍ മമ്മൂട്ടിയുടെ അങ്കിള്‍; ടീസര്‍ അതിഗംഭീരം; ചിത്രം തീയറ്ററുകളിലേക്ക്

ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിള്‍ തീയറ്ററുകളിലേക്ക്. ജോയ് മാത്യവിന്‍റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചിത്രത്തിന്‍റെ ടീസര്‍ മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി തന്നെ പുറത്തുവിട്ടു. ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് മെഗാസ്റ്റാര്‍ ടീസര്‍ പുറത്തുവിട്ടത്.

സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. വയനാട്ടിലും കോഴിക്കോടുമായാണ് പ്രധാന ഭാഗങ്ങളും ചിത്രീകരിച്ചത്.

ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ക്യാമറക്ക് പിന്നില്‍ വിനയ ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രം ഉടന്‍ തന്നെ തീയറ്ററുകളിലെത്തുമെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News